ലാറ്റിനമേരിക്കയില്‍ ആഞ്ഞുവീശിക്കൊണ്ടിരുന്ന തീവ്രവലതുപക്ഷ കൊടുങ്കാറ്റിനെ ലുലയുടെ വിജയം തടഞ്ഞുനിര്‍ത്തിയിരിക്കുന്നു. താന്‍ പിന്തുണച്ചവരെ മുഴുവന്‍ ജയിപ്പിച്ചെടുക്കുമെന്ന് വമ്പു പറയുന്ന ഡൊണാള്‍ഡ് ട്രംപിനുള്ള പ്രഹരവുമാണ് ഈ വിജയം. ബദല്‍ ശക്തിയായി ഉയര്‍ന്നുവരുന്ന ഗ്ലോബല്‍ സൗത്ത് കൂട്ടായ്മക്ക് വലിയ ഊര്‍ജം പകരുന്നുമുണ്ട് ഈ ചരിത്ര നേട്ടം. എല്ലാത്തിലുമുപരി, ഗസ്സയിലെ മനുഷ്യര്‍ക്ക് വേണ്ടി ധീരമായി സംസാരിച്ച ഒരു നേതാവ് ജയിച്ചുവരുന്നതിന്റെ ആഹ്ലാദവുമുണ്ട്.