‘വീണ്ടും ആക്രമണമുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കാന്‍ സജ്ജരായിരിക്കുക’; സായുധ സേനക്ക് നിര്‍ദേശം നല്‍കി ഖാംനഇ

Wait 5 sec.

തെഹ്റാന്‍ | ഇറാനും അമേരിക്കയും തമ്മില്‍ പുതിയൊരു യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് തടയാന്‍ മധ്യസ്ഥര്‍ ശ്രമങ്ങള്‍ തുടരുന്നതിനിടെ, ഇറാനിയന്‍ സായുധ സേനക്ക് ശക്തമായ ഭാഷയിലുള്ള സന്ദേശം നല്‍കി ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖാംനഇ. മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും അവര്‍ക്ക് നിര്‍ണായകവും തന്ത്രപരവുമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.രാജ്യത്തിന് നേരെ വീണ്ടും ആക്രമണമുണ്ടായാല്‍, ഭൂമിശാസ്ത്രപരമായ അതിരുകളില്ലാതെ, ഉടനടിയുള്ളതും ഫലപ്രദവുമായ തിരിച്ചടി നല്‍കാന്‍ സജ്ജരായിരിക്കണമെന്നും, അതുവഴി പരമാവധി പ്രതിരോധ ശേഷി ഉറപ്പാക്കണമെന്നും ഖാംനഇ നിര്‍ദേശിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഇറാനില്‍ വീണ്ടും ആക്രമണം നടത്താന്‍ അമേരിക്കയും ഇസ്‌റാഈലും തയ്യാറെടുക്കുന്നതായി റിപോര്‍ട്ടുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍, ശക്തമായി തിരിച്ചടിക്കാന്‍ തങ്ങള്‍ സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു.അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഇറാന് ഒരു കത്ത് അയച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസങ്ങള്‍. തന്ത്രപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിര്‍ണായക ശക്തിയായ ‘സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍’ നേതാവ് മൊഹ്സെന്‍ റെസായിയെ അഭിസംബോധന ചെയ്തു കൊണ്ടുള്ളതാണ് ഈ കത്തെന്നാണ് റിപോര്‍ട്ട്. കത്തിലെ കൃത്യമായ വിവരങ്ങള്‍ വ്യക്തമല്ലെങ്കിലും, ഇറാന്‍ ആണവ വിഷയങ്ങളില്‍ ചില ഉറപ്പുകള്‍ നല്‍കണമെന്ന് വാന്‍സ് ആവശ്യപ്പെട്ടതായാണ് സൂചന. രാജ്യത്തെ ആണവ പദ്ധതികള്‍ നിരീക്ഷിക്കാന്‍ അന്താരാഷ്ട്ര പരിശോധകരെ അനുവദിക്കുക, വിദേശത്തേക്ക് അയക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുള്ള, ഉയര്‍ന്ന അളവില്‍ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ (highly enriched uranium) കാര്യത്തില്‍ ശരിയായ തീരുമാനമെടുക്കുക തുടങ്ങിയവ കത്തിലെ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നതായാണ് പുറത്തുവരുന്ന വിവരം.Content Highlights: Iranian Supreme Leader Khamenei has instructed the nation’s armed forces to remain fully prepared to deliver a strong response in case of further attacks. The statement underlines Iran’s heightened military readiness amid ongoing geopolitical conflict. The directive emphasizes immediate retaliatory capability against external threats.