കണ്ണൂര്‍|കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്കെതിരായ അന്വേഷണത്തില്‍ നിര്‍ണായക നീക്കവുമായി വിജിലന്‍സ്. ദിവ്യയുടെ ബിനാമി കമ്പനിയെന്ന് ആരോപണം നേരിടുന്ന കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് വിവിധ പദ്ധതികളുടെ കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട ഫയലുകള്‍ വിജിലന്‍സ് സംഘം പിടിച്ചെടുത്തു. കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ നിന്നാണ് 12 കോടി രൂപയുടെ പദ്ധതികളുമായി ബന്ധപ്പെട്ട ഫയലുകള്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ കാര്‍ട്ടണ്‍ ഇന്ത്യാ അലൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് 12 കോടിയിലധികം രൂപയുടെ കരാറുകള്‍ കിട്ടിയതിന് പിന്നില്‍ ക്രമക്കേട് നടന്നെന്ന പരാതിയിലാണ് വിജിലന്‍സ് നടപടി. കരാറുമായി ബന്ധപ്പെട്ട അഞ്ച് ഫയലുകളാണ് വിജിലന്‍സ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. ഫയലുകള്‍ പരിശോധിച്ച ശേഷം അടുത്ത നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. വിജിലന്‍സ് ഉത്തരമേഖലാ എസ്പിക്കാണ് അന്വേഷണ ചുമതല.പി പി ദിവ്യയുടെ ബിനാമി കമ്പനിയാണ് കാര്‍ട്ടണ്‍ ഇന്ത്യയെന്നും വഴിവിട്ട് ഈ കമ്പനിക്ക് കരാറുകള്‍ നല്‍കിയതിന് പിന്നില്‍ അഴിമതിയുണ്ടെന്നും കാണിച്ച് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് വിജിലന്‍സിന് പരാതി നല്‍കിയത്. എന്നാല്‍ ദിവ്യക്കെതിരായ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.Content Highlights: Vigilance has seized files concerning 12 crore rupee contracts awarded to Carton India during PP Divya’s tenure as Kannur district panchayat president. The investigation follows allegations of corruption and benami links raised by KSU leader Muhammed Shammaz. Officials are currently reviewing the confiscated documents to determine further legal actions.