സെന്റ് പീറ്റേഴ്സ് വനിതാ സമാജവും മെഡിക്കൽ വിങ്ങും സംയുക്തമായി വോക്കത്തോൺ നടത്തി

Wait 5 sec.

മനാമ: സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ ഭക്ത സംഘടനകളായ സെന്റ് പീറ്റേഴ്സ് വനിതാ സമാജവും മെഡിക്കൽ വിങ്ങും ചേർന്ന് ബ്രെസ്റ്റ് ക്യാൻസർ അവയർനെസ്സിന്റെ ഭാഗമായി വോക്കത്തോൺ സംഘടിപ്പിച്ചു. ഇടവക വികാരി വന്ദ്യ സ്ലീബാ പോൾ വട്ടവേലിൽ കോറെപ്പിസ്ക്കോപ്പ വോക്കത്തോൺ ഫ്ലാഗോഫ് ചെയ്തു.ഇടവക സെക്രട്ടറി ബെന്നി. പി. മാത്യു, ട്രഷറർ ലിജോ. കെ. അലക്സ്, ജോയിന്റ് സെക്രട്ടറി എബി. പി. ജേക്കബ്, കമ്മറ്റി മെമ്പർമാരായ ബിജു തേലപ്പിള്ളി, സുബിൻ തോമസ്, വിജു ഏലിയാസ്, വനിതാ സമാജം സെക്രട്ടറി ഷീജാ പ്രജീഷ്, ജോയിന്റ് സെക്രട്ടറി മീനു റെജി, മെഡിക്കൽ വിംഗ് സെക്രട്ടറി ബിഷ പോൾ, ജോയിന്റ് സെക്രട്ടറി ബിനോയി P മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. നിരവധി വനിതാ സമാജം പ്രവർത്തകരും, മെഡിക്കൽ വിംഗ് പ്രവർത്തകരും ഇടവക അംഗങ്ങളും സനദിൽ നടന്ന വോക്കത്തോണിൽ പങ്ക് ചേർന്നു.The post സെന്റ് പീറ്റേഴ്സ് വനിതാ സമാജവും മെഡിക്കൽ വിങ്ങും സംയുക്തമായി വോക്കത്തോൺ നടത്തി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.