സ്വന്തം സംസ്ഥാന പതാക അവതരിപ്പിക്കാനുള്ള നീക്കവുമായി തമിഴ്‌നാട്

Wait 5 sec.

ചെന്നൈ | സ്വന്തം സംസ്ഥാന പതാക അവതരിപ്പിക്കാനുള്ള നീക്കവുമായി തമിഴ്‌നാട് സര്‍ക്കാര്‍. ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെട്ട നവംബര്‍ ഒന്നിന് തമിഴ്നാട് ദിനമായി പ്രഖ്യാപിക്കുമെന്നും തമിഴ്‌നാടിന് സ്വന്തമായി ഒരു പതാക ആവശ്യമാണെന്നും മന്ത്രി ആധവ് അര്‍ജുന പ്രഖ്യാപിച്ചു.തമിഴിന് മുന്‍ഗണന നല്‍കുന്ന തരത്തില്‍ സംസ്ഥാനത്തിനായി ഒരു പ്രത്യേക പതാക രൂപീകരിക്കേണ്ടതുണ്ടെന്ന മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ഡി എം കെയും ബി ജെ പിയും ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തി. മദ്രാസ് സംസ്ഥാനത്തിന്റെ പേര് തമിഴ്നാട് എന്നാക്കിയ ചരിത്രപരമായ പ്രമേയം അവതരിപ്പിച്ച ജൂലൈ 18 ആണ് യഥാര്‍ഥ തമിഴ്നാട് ദിനമായി ആചരിക്കേണ്ടതെന്ന് ഡി എം കെ പ്രതികരിച്ചു.സംസ്ഥാനത്തിനായി പ്രത്യേക പതാക എന്ന ആശയം രാജ്യത്തെ വിഭജിക്കാനുള്ള ശ്രമമാണെന്ന് ബി ജെ പി ആരോപിച്ചു. ബി ജെ പിയുടെ വാദത്തിന് ശക്തമായ മറുപടിയുമായി ടി വി കെ സൈബര്‍ വിങ് രംഗത്തെത്തി. കര്‍ണാടകത്തിലെ ബി ജെ പി മുഖ്യമന്ത്രിമാര്‍ ഔദ്യോഗികമായി സംസ്ഥാന പതാക ഉയര്‍ത്തുന്ന ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാണ് ടി വി കെ സൈബര്‍ വിഭാഗം ബി ജെ പിയുടെ ആരോപണത്തെ പൊളിച്ചത്.Content Highlights: Tamil Nadu minister Aadhav Arjuna proposed a distinct state flag and declaring November 1 as Tamil Nadu Day. The proposal drew sharp criticism from both DMK and BJP. TVK cyber wing countered BJP by sharing images of Karnataka BJP Chief Ministers hoisting their official state flag.