മനാമ: നാലാമത് ‘ഗേറ്റ്വേ ഗൾഫ് ഇൻവെസ്റ്റ്മെന്റ് ഫോറം 2026’-ൽ പ്രഖ്യാപിക്കപ്പെട്ട 20 ബില്യൺ യു.എസ് ഡോളറിലധികം (ഏകദേശം 110-ലേറെ കരാറുകൾ) മൂല്യമുള്ള ചരിത്രപരമായ സാമ്പത്തിക നിക്ഷേപ പങ്കാളിത്തങ്ങളെ ബഹ്റൈൻ കാബിനറ്റ് യോഗം ഹാർദ്ദവമായി സ്വാഗതം ചെയ്തു. ഗുദൈബിയ കൊട്ടാരത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന വാരന്ത്യ യോഗത്തിലാണ് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയും പുതിയ തീരുമാനങ്ങളും വിലയിരുത്തിയത്.ഗേറ്റ്വേ ഗൾഫ് 2026, 22-ാമത് ഐ.ഐ.എസ്.എസ് മനാമ ഡയലോഗ് എന്നീ അന്താരാഷ്ട്ര ഉച്ചകോടികൾ വൻ വിജയമാക്കിയതിൽ കാബിനറ്റ് യോഗം ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിനെ അഭിനന്ദനങ്ങൾ അറിയിച്ചു. പുതിയ നിക്ഷേപങ്ങളിലൂടെയും പദ്ധതികളിലൂടെയും നൂറുകണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ 3.89 ബില്യൺ ഡോളർ നിക്ഷേപ മൂല്യമുള്ള നാല് വൻകിട പദ്ധതികൾക്ക് ‘ഗോൾഡൻ ലൈസൻസ്’ നൽകിയ നടപടിയെയും മന്ത്രിസഭ പ്രശംസിച്ചു.സമ്മേളനങ്ങളുടെ വിജയത്തിനായി പ്രവർത്തിച്ച വിദേശകാര്യ മന്ത്രാലയം, ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ്, സന്ദർശനം നടത്തിയ ഗ്രീക്ക് പ്രധാനമന്ത്രി കിറിയാകോസ് മിത്സോതാക്കിസ്, ജാപ്പനീസ് പ്രധാനമന്ത്രി സനേ തകൈച്ചി എന്നിവരുൾപ്പെടെയുള്ള വിദേശ പ്രതിനിധികൾക്ക് മന്ത്രിസഭ നന്ദി രേഖപ്പെടുത്തി.ജി.സി.സി റെയിൽ നിയമത്തിനും ശമ്പള പരിഷ്കരണത്തിനും അംഗീകാരം: യോഗത്തിൽ പ്രാദേശിക ഗതാഗത കൂട്ടായ്മ കൂടുതൽ ശക്തമാക്കുന്ന ജി.സി.സി റെയിൽ ഏകീകൃത നിയമത്തിനും, തൊഴിൽ വിപണിയിലെ ശമ്പള മാനദണ്ഡങ്ങൾ പുതുക്കുന്നതിനുള്ള സംവിധാനത്തിനും മന്ത്രിസഭ അംഗീകാരം നൽകി.The post 20 ബില്യൺ ഡോളറിന്റെ നിക്ഷേപ നേട്ടവുമായി ‘ഗേറ്റ്വേ ഗൾഫ് 2026’; പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ബഹ്റൈൻ മന്ത്രിസഭ; ജി.സി.സി റെയിൽ നിയമത്തിനും ശമ്പള പരിഷ്കരണ സംവിധാനത്തിനും അംഗീകാരം appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.