എസ് എഫ് ഐ നേതാവായിരുന്ന ആള്‍ റാങ്ക് പട്ടികയില്‍ ഒന്നാമതെത്തി; പരാതിയുമായി സേവ് യൂണിവേഴ്‌സിറ്റി ഫോറം ചെയര്‍മാന്‍

Wait 5 sec.

തിരുവനന്തപുരം | എസ് എഫ് ഐ നേതാവായിരുന്ന ആള്‍ റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയ പി എസ് സിയുടെ ഡിവൈ എസ് പി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നിയമനത്തിനെതിരെ പരാതിയുമായി സേവ് യൂണിവേഴ്‌സിറ്റി ഫോറം ചെയര്‍മാന്‍ ആര്‍ എസ് ശശി കുമാര്‍.നിരവധി ക്രിമിനല്‍ കേസുകള്‍ ഉണ്ടായിരുന്ന ഉദ്യോഗാര്‍ഥിക്കാണ് നിയമനം നല്‍കിയതെന്നാണ് പരാതി. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ശശികുമാര്‍ പരാതി നല്‍കി. ഡിവൈ എസ് പി നിയമനം അസാധാരണ വേഗത്തിലാണ് പി എസ് സി പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ഡിസംബറില്‍ എഴുത്തു പരീക്ഷ നടത്തി മെയ് ആദ്യവാരം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ജൂണില്‍ നിയമന ഉത്തരവും നല്‍കി എന്നാണ് പരാതി.എന്നാല്‍ താന്‍ മറ്റു പല പി എസ് സി പരീക്ഷകളുടേയും റാങ്ക് പട്ടികയില്‍ ഉണ്ടെന്നും അസ്വാഭാവികത ആരോപിക്കുന്നത് തന്റെ നിയമനം തടയാന്‍ വേണ്ടിയാണെന്നും ഉദ്യോഗാര്‍ഥി വിശദീകരിക്കുന്നു.Content Highlights: Save University Forum chairman R S Sasikumar filed a complaint with the Chief Minister over the PSC DYSP special recruitment. The complaint alleges that a former SFI leader facing criminal cases was ranked first and appointed hastily. The candidate refuted allegations as an attempt to block his post.