മനാമ: പിങ്ക് മാസാചരണത്തിന്റെ ഭാഗമായി ബഹ്റൈൻ പ്രതിഭ റിഫ മേഖല വനിതാ വേദിയുടെ നേതൃത്വത്തിൽ റിഫ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് സ്തനാർബുദ ബോധവൽക്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. 2026 ഒക്ടോബർ 30 വെള്ളിയാഴ്ച റിഫ അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ചായിരുന്നു പരിപാടി നടന്നത്.ഉദ്ഘാടന ചടങ്ങിൽ മേഖല വനിതാ വേദി കൺവീനർ അഫ്സില അൻവർ സ്വാഗതം ആശംസിക്കുകയും മേഖല കമ്മിറ്റി അംഗം രമ്യ മഹേഷ് അധ്യക്ഷത വഹിക്കുകയും ചെയ്തു. ബഹ്റൈൻ പ്രതിഭ രക്ഷാധികാരി സമിതി അംഗം ഷീജ വീരമണി പരിപാടി ഉദ്ഘാടനം ചെയ്തു.വനിതാ വേദി സെക്രട്ടറി സരിത മേലത്ത്, പ്രസിഡന്റ് ദീപ്തി രാജേഷ്, രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ, മേഖല പ്രസിഡന്റ് രഞ്ജു ഹരീഷ്, പ്രതിഭ മുഖ്യ രക്ഷാധികാരി ബിനു മണ്ണിൽ, പ്രതിഭ പ്രസിഡന്റ് മഹേഷ് കെ.വി., അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി അരുൺ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.പരിപാടിയുടെ കോർഡിനേറ്റർ സുകന്യ വിജീഷ് നന്ദി രേഖപ്പെടുത്തി സംസാരിച്ചുഅൽ ഹിലാൽ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ. സുധ്യ അംജിത് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. സ്തനാർബുദവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ വിശദമായി അവതരിപ്പിച്ച ഡോക്ടർ, പങ്കെടുത്തവരുടെ സംശയങ്ങൾക്ക് വ്യക്തമായ മറുപടികളും നൽകി.നിരവധി വനിതകൾ പങ്കെടുത്ത ബോധവൽക്കരണ ക്ലാസിനോടനുബന്ധിച്ച് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ നൂറോളം പേർ പങ്കാളികളായി.The post ബഹ്റൈൻ പ്രതിഭ റിഫ മേഖല സ്തനാർബുദ ബോധവൽക്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.