100 മില്യൺ ദിർഹത്തിന്‍റെ ഓഫറുകളുമായി ലുലു; രണ്ട് മാസം നീളുന്ന 'ഫെസ്റ്റിവൽ ഓഫ് പ്രമോഷൻസ്'

Wait 5 sec.

യുഎഇയിലെ വർഷാന്ത്യ ഷോപ്പിങ് സീസണിന് ആവേശം പകർന്ന് 100 മില്യൺ ദിർഹത്തിന്‍റെ ഓഫറുകളും സമ്മാനപദ്ധതികളുമായി ലുലു ഗ്രൂപ്പ്. നവംബർ, ഡിസംബർ മാസങ്ങളിലായി യുഎഇയിലെ ലുലു സ്റ്റോറുകളിൽ 'ഫെസ്റ്റിവൽ ഓഫ് പ്രമോഷൻസ്' എന്ന പേരിൽ രണ്ട് മാസം നീളുന്ന ഷോപ്പിങ് ആഘോഷങ്ങൾ സംഘടിപ്പിക്കും. വിവിധ ഉൽപ്പന്നങ്ങൾക്ക് ആകർഷകമായ വിലക്കിഴിവുകളും പ്രത്യേക ഓഫറുകളും സമ്മാനപദ്ധതികളുമാണ് ഒരുക്കിയിരിക്കുന്നത്. അബുദാബിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ലുലു ഗ്രൂപ്പ് ക്യാംപെയ്ൻ പ്രഖ്യാപിച്ചത്.യുഎഇയുടെ 55-ാമത് ദേശീയദിനം, ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ, ഗ്ലോബൽ വില്ലേജ് തുടങ്ങിയ ആഘോഷങ്ങളോട് അനുബന്ധിച്ച് രാജ്യത്തെ വാണിജ്യ മേഖല കൂടുതൽ സജീവമാകുന്ന സാഹചര്യത്തിലാണ് ലുലുവിന്‍റെ പുതിയ പദ്ധതി. യുഎഇ വിപണിയിൽ മികച്ച മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നതെന്ന് ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലിം എം.എ. പറഞ്ഞു. ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മികച്ച വിലയിൽ ലഭ്യമാക്കുന്നതിനൊപ്പം മികച്ച ഷോപ്പിങ് അനുഭവം ഉറപ്പാക്കാനും ലുലു ലക്ഷ്യമിടുന്നുണ്ട്.രണ്ട് മാസത്തെ പ്രധാന ഷോപ്പിങ് ആഘോഷങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് 'ഫെസ്റ്റിവൽ ഓഫ് പ്രമോഷൻസ്' ക്യാംപെയ്‌നിലൂടെ ലക്ഷ്യമിടുന്നതെന്ന് ലുലു ഗ്രൂപ്പ് മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ പറഞ്ഞു. ഓരോ ആഴ്ചയും പുതിയ ഓഫറുകളും സമ്മാനപദ്ധതികളും അവതരിപ്പിക്കും. വിവിധ ബ്രാൻഡുകളുമായുള്ള സഹകരണത്തിലൂടെ കൂടുതൽ വിലക്കിഴിവുകളും സമ്മാനങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സൂപ്പർ ഫ്രൈഡേ മുതൽ ദേശീയദിന ഓഫറുകൾ വരെ'10,000 ട്രോളീസ് – വീ പേ ബാക്ക്' സമ്മാനപദ്ധതി, ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവൽ, ലുലു വാലി ദീപാവലി ആഘോഷങ്ങൾ എന്നിവ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ലുലു ഫാഷൻ സ്റ്റോറിന്‍റെയും റിയോയുടെയും പുതിയ വിന്‍റർ ഫാഷൻ ശേഖരങ്ങളും ഈ ആഴ്ച പുറത്തിറക്കും. നവംബർ 19ന് ആരംഭിക്കുന്ന സൂപ്പർ ഫ്രൈഡേ പ്രമോഷനിൽ ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, ഫാഷൻ, ഭക്ഷ്യോൽപ്പന്നങ്ങൾ തുടങ്ങിയ വിഭാഗങ്ങളിൽ വമ്പൻ വിലക്കിഴിവുകൾ ലഭ്യമാകും. ഹുവാവെയുടെ സഹകരണത്തോടെയാണ് പ്രമോഷൻ സംഘടിപ്പിക്കുന്നത്. നവംബർ 25ന് ബ്യൂട്ടി ആൻഡ് വെൽനെസ് പ്രമോഷനും നവംബർ 28ന് യുഎഇ ദേശീയദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക ഓഫറുകളും ആരംഭിക്കും.യുഎഇയിൽ കൃഷി ചെയ്യുന്നതും ഉൽപ്പാദിപ്പിക്കുന്നതുമായ തദ്ദേശീയ ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ലുലുവിന്റെ 'അവ്വൽ – എമറാത്ത്' പദ്ധതിക്കും ദേശീയദിന പ്രമോഷനിൽ പ്രത്യേക പ്രാധാന്യം നൽകും. ഡിസംബർ ആദ്യവാരം ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ച് 'ഫെസ്റ്റിവൽ ഓഫ് ഡീൽസ്' ആരംഭിക്കും. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ഓഫറുകൾക്കും ഡിസംബർ അവസാനവാരത്തെ മിഡ്നൈറ്റ് സെയിലുകൾക്കും പദ്ധതിയുണ്ട്. ഓൺലൈൻ ഷോപ്പിങ്ങിലും വളർച്ചലുലുവിന്‍റെ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമിനും ക്വിക്ക് കൊമേഴ്സ് സേവനങ്ങൾക്കും മികച്ച വളർച്ചയാണുള്ളതെന്ന് കമ്പനി അറിയിച്ചു. അതിവേഗ ഡെലിവറി സേവനമായ ലുലു മിനിറ്റ്സിന് ഉപഭോക്താക്കളിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൂടുതൽ സാങ്കേതിക സൗകര്യങ്ങളും ലളിതമായ ഉപയോഗക്രമവും ഉൾപ്പെടുത്തി പുതിയ ലുലു ആപ്പും അടുത്തിടെ പുറത്തിറക്കിയിട്ടുണ്ട്. മണി റെമിറ്റൻസ് ഉൾപ്പെടെയുള്ള സേവനങ്ങളും ആപ്പിലൂടെ ലഭ്യമാകും.വാർത്താസമ്മേളനത്തിൽ ലുലു ഗ്രൂപ്പ് ഡയറക്ടർമാരായ തമ്പാൻ കെ.പി., ഹുസേഫ രൂപാവാല, അജയ് നായർ, ഓപ്പറേഷൻസ് മാനേജർമാരായ ഡേവിഡ് ബൂം, മാർട്ടിൻ വില്യം, പ്രമുഖ ബ്രാൻഡ് പ്രതിനിധികൾ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.