അടൂര്‍ പോലീസ് സ്റ്റേഷനില്‍ പോലീസുകാര്‍ നോക്കി നില്‍ക്കെ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയെയും ഫെന്നി നൈനാനാനേയും പ്രതികളാക്കി ഉടന്‍ കുറ്റപത്രം

Wait 5 sec.

പത്തനംതിട്ട | അടൂര്‍ പോലീസ് സ്റ്റേഷനില്‍ പോലീസുകാര്‍ നോക്കി നില്‍ക്കെ അതിക്രമം നടത്തിയ കേസില്‍ കോണ്‍ഗ്രസ് നേതക്കളായ ശ്രീനാദേവി കുഞ്ഞമ്മയെയും ഫെന്നി നൈനാനാനേയും പ്രതികളാക്കി ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.കണ്ടാലറിയാവുന്ന പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇവരേയും പ്രതികളാക്കും. യൂട്യൂബര്‍ രാജന്‍ ജോസഫ് അറസ്റ്റിലായ ദിവസത്തെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലീസുകാര്‍ നോക്കി നില്‍ക്കെയാണ് കോണ്‍ഗ്രസ് സംഘം സ്‌റ്റേഷനില്‍ അതിക്രമം നടത്തിയത് എന്നു വ്യക്തമായിരുന്നു. സംഭവം വിവാദമായതോടെ ഗത്യന്തരമില്ലാതെയാണ് പോലീസ് നടപടികള്‍ വേഗത്തിലാക്കിയത്. മൂന്നുമാസം മുന്‍പെടുത്ത എഫ് ഐ ആറില്‍ ഇതുവരെ തുടര്‍നടപടികള്‍ എടുത്തിരുന്നില്ല.പോലീസുകാരെ കാവല്‍ നിര്‍ത്തി കോണ്‍ഗ്രസുകാര്‍ രാജന്‍ ജോസഫിനെ മര്‍ദ്ദിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും പുറത്തുവന്നതോടെ ഡി ജി പി, പത്തനംതിട്ട എസ് പിയോട് വിശദീകരണം തേടിയിരുന്നു. സ്റ്റേഷനുള്ളില്‍ കയറി ശ്രീനാദേവി പ്രതിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ തങ്ങള്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്നാണ് പോലീസുകാരുടെ വിശദീകരണം. പുറത്തെ പ്രതിഷേധം തണുപ്പിക്കാനാണ് പരാതിക്കാരിക്ക് പ്രതിയെ കാണാന്‍ അവസരം നല്‍കിയതെന്നും, വനിതാ പോലീസ് ഇല്ലാത്ത സമയത്ത് മറ്റ് പോംവഴികള്‍ ഇല്ലായിരുന്നുവെന്നും അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ എസ് പിക്ക് വിശദീകരണം നല്‍കി.Content Highlights: Police will soon file a charge sheet against Congress leaders Sreenadevi Kunjamma and Fenny Nainan in the Adoor police station violence case. CCTV footage revealed that the Congress group assaulted YouTuber Rajan Joseph inside the station. The DGP sought an explanation from the Pathanamthitta SP.