ന്യൂഡല്‍ഹി | ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണെങ്കിലും സഖ്യത്തില്‍ മുസ്ലിം ലീഗിന് കടുത്ത അവഗണന നേരിടുന്നു. മുന്നണിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രധാന പരിപാടികളിലും സമിതികളിലും പാര്‍ട്ടി പ്രതിനിധികളെ തഴയുന്നതായി പാര്‍ട്ടി നേതൃത്വത്തിനു പരാതി.പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടന്ന മഹാറാലിയില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉണ്ടായിരുന്നിട്ടും സംസാരിക്കാന്‍ അവസരം നല്കാതിരുന്നതില് ലീഗിനകത്ത് വലിയ അതൃപ്തിക്കു കാരണമായി.വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് രാഷ്ട്രപതിയെ സന്ദര്‍ശിച്ച പ്രതിപക്ഷ സംഘത്തിലും ലീഗ് പ്രതിനിധികളെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇന്‍ഡ്യ മുന്നണിയുടെ വിദ്യാര്‍ഥി-യുവജന കോഓഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചപ്പോഴും മുസ്ലിം ലീഗിന്റെ പോഷക സംഘടനയകളായ യൂത്ത് ലീഗിനെയും എം എസ് എഫിനെയും പൂര്‍ണമായും മാറ്റിനിര്‍ത്തി.ദേശീയതലത്തില്‍ തുടര്‍ച്ചയായി അവഗണന നേരിട്ടിട്ടും പ്രതികരിക്കാത്ത നേതൃത്വത്തിനെതിരെ അണികളില്‍ രോഷം പുകയുകയാണ്. ഇതോടെയാണ് നേതാക്കളും അമര്‍ഷം പ്രകടിപ്പിക്കാന്‍ ഒരുങ്ങുന്നത്. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിച്ചപ്പോള്‍ നടന്ന റാലികളില്‍ മുസ്്ലിം ലീഗിന്റെ കൊടി ഉപയോഗിക്കുന്നതിനു വിലക്കുണ്ടായിരുന്നെങ്കിലും ലീഗ് നേതൃത്വം പ്രതികരിച്ചിരുന്നില്ല.എം എല്‍ എ മാരുടെ പിന്തുണയില്ലാതിരുന്നിട്ടും വി ഡി സതീശനെ കേരളത്തില്‍ മുഖ്യമന്ത്രിയാക്കുന്നതില്‍ ലീഗിന്റെ നിലപാട് പ്രധാനമായിരുന്നു. മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടിരുന്ന എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് ഇക്കാര്യത്തില്‍ വലിയ അതൃപ്തിയുണ്ടായെന്നും ഇതാണ് ദേശീയ സഖ്യത്തില്‍ ലീഗിനെ അവഗണിക്കാന്‍ കാരണമെന്നുമാണ് പാര്‍ട്ടി വിലയിരുത്തുന്നത്. അവഗണനക്കെതിരെ പാര്‍ട്ടി അണികള്‍ സാമൂഹിക മാധ്യമങ്ങളിലും വിവിധ പാര്‍ട്ടി ഗ്രൂപ്പുകളിലും ശബ്ദമുയര്‍ത്തിയതോടെ പ്രശ്നം ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍ പെടുത്താനാണ് ലീഗ് നേതൃത്വം ആലോചിക്കുന്നത്.Content Highlights: Muslim League expresses deep discontent over being continuously sidelined within the national INDIA alliance. Leaders were denied speaking time at major rallies, and party youth wings were excluded from key committees. Internal unrest is growing against top leadership over their silent response.