തിരുവനന്തപുരം| സെക്രട്ടേറിയറ്റിന് മുന്നിൽ നാളെ യുവജനങ്ങളെ അണിനിരത്തി സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എൽ പി എസ്ടി റാങ്ക് ഹോൾഡേഴ്സ്. മരണം സംഭവിച്ചാലും സമരം തുടരുമെന്ന് സമരസമിതി കൺവീനർ എസ് വളർമതി വ്യക്തമാക്കി. സമരം അടിച്ചമർത്താനുള്ള നീക്കങ്ങളാണ് സർക്കാർ നടത്തുന്നതെന്നും ചർച്ചയല്ല, പരിഹാരമാണ് വേണ്ടതെന്നും അവർ പറഞ്ഞു.ഇന്നലെ പോലീസ് തന്നെ വലിച്ചിഴച്ചാണ് കൊണ്ടുപോയതെന്ന് വളർമതി ആരോപിച്ചു. അധികാരത്തിന്റെ ഹുങ്ക് കൈയിൽവെച്ചാൽ മതിയെന്നും പാവപ്പെട്ടവരോട് എന്തും ചെയ്യാമെന്ന മനോഭാവമാണ് അധികൃതർക്കെന്നും അവർ വിമർശിച്ചു. ആശുപത്രിയിൽവെച്ച് തന്റെ ഫോൺ പോലും ഡോക്ടർ പിടിച്ചുവെച്ചുവെന്നും ഇതെന്തുതരം മര്യാദയാണെന്നും വളർമതി ചോദിച്ചു.നടക്കാത്ത പ്രതിഷേധത്തിന്റെ പേരിൽ കേസെടുത്തതായും സമരം അടിച്ചമർത്താൻ നിരവധി നീക്കങ്ങൾ നടക്കുന്നുണ്ടെന്നും അവർ ആരോപിച്ചു. ഏത് രീതിയിൽ പ്രതിഷേധം തടയാൻ ശ്രമിച്ചാലും സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനമെന്നും ഉത്തരവിറങ്ങുന്നതുവരെ സമരം തുടരുമെന്നും വളർമതി വ്യക്തമാക്കി.കുട്ടികളുടെ ആനുപാതം കുറയ്ക്കണമെന്നത് സർക്കാർ നടപ്പാക്കേണ്ട നീതിപൂർവമായ ആവശ്യമാണ്. സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി ഈ ആവശ്യം ഒഴിവാക്കുകയല്ല വേണ്ടതെന്നും അവർ പറഞ്ഞു. ഇനി ചർച്ചകൾക്കില്ലെന്നും പ്രശ്നത്തിന് പരിഹാരം കാണണമെന്നുമാണ് സമരസമിതിയുടെ നിലപാട്.ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടതോടെ പോലീസിനെ ഉപയോഗിച്ച് സമരം പൊളിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഉദ്യോഗാർഥികൾ ആരോപിച്ചു. കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് പട്ടികയിൽ ഇടംനേടിയ സ്ത്രീകളെ അപമാനിക്കുന്ന നടപടിയാണ് സർക്കാരിന്റേതെന്നും അവർ വിമർശിച്ചു.Content Highlights: LPST rank holders announced a major protest in front of the Secretariat against the state government. Convener S Valarmathi stated the strike will continue despite police attempts to suppress it. Candidates demanded immediate resolution to their appointment issues rather than mere discussions.