മാധ്യമ പുരസ്കാരം ഏറ്റുവാങ്ങി

Wait 5 sec.

വടക്കാഞ്ചേരി | വടക്കാഞ്ചേരി പ്രസ്സ് ക്ലബ് രണ്ടാമത് ആർ എം മനക്കലാത്ത് സംസ്ഥാനതല മാധ്യമ പുരസ്കാരം സിറാജ് ദിനപത്രം കൊളത്തൂർ ലേഖകൻ മുജീബ് റഹ്മാൻ വെങ്ങാട് ഏറ്റുവാങ്ങി. വടക്കാഞ്ചേരി വ്യാപാരഭവൻ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങി സേവ്യാർ ചിറ്റിലപ്പള്ളി എം എൽ എയും കേരള സാഹിത്യ അക്കാദമി സെക്രട്ടറി എം പി സുരേന്ദ്രനും ചേർന്നാണ് പുരസ്കാര സമർപ്പണം നടത്തിയത്. ‘കുന്തപ്പുഴ കേഴുന്നു ജീവനുവേണ്ടി’ എന്ന വാർത്താപരമ്പരക്കാണ് മികച്ച പ്രാദേശിക ലേഖകനുള്ള പുരസ്കാരം ലഭിച്ചത്.സേവ്യാർ ചിറ്റിലപ്പള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രസ്സ് ക്ലബ് പ്രസിഡൻ്റ് അജീഷ് കർക്കിടകത്ത് അധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി എം പി സുരേന്ദ്രൻ, വി മുരളി, ശശികുമാർ കൊടക്കാടത്ത്, വടക്കാഞ്ചേരി നഗരസഭ അധ്യക്ഷ മിനി അരവിന്ദൻ, പ്രസ്സ് ക്ലബ് സെക്രട്ടറി ജോണി ചിറ്റിലപ്പള്ളി, പി എൻ സുരേന്ദ്രൻ, എസ് എ എ ആസാദ്, പി എൻ വൈശാഖ് സംബന്ധിച്ചു.ടി കെ സനീഷ് നന്ദി പറഞ്ഞു.