ഷാര്‍ജ | നാല്പത്തിയഞ്ചാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയുടെ ഭാഗമായി അഞ്ചാമത് ത്രില്ലര്‍ ഫെസ്റ്റിവല്‍ നവംബര്‍ ഏഴ് മുതല്‍ പത്ത് വരെ എക്സ്പോ സെന്റര്‍ ഷാര്‍ജയില്‍ നടക്കും. കുറ്റാന്വേഷണ സാഹിത്യത്തിന്റെ മനശ്ശാസ്ത്രം, ധാര്‍മിക വെല്ലുവിളികള്‍, കഥ പറച്ചില് രീതികള്‍ എന്നിവ ചര്‍ച്ച ചെയ്യുന്ന ഫെസ്റ്റിവലില്‍ പ്രമുഖരായ പത്തോളം അറബ്, അന്താരാഷ്ട്ര എഴുത്തുകാര്‍ പങ്കെടുക്കും. ന്യൂയോര്‍ക്ക് ത്രില്ലര്‍ ഫെസ്റ്റിവല്‍, ലണ്ടന്‍ ക്യാപിറ്റല്‍ ക്രൈം എന്നിവയുമായി സഹകരിച്ചാണ് നാല് ദിവസത്തെ പരിപാടി സംഘടിപ്പിക്കുന്നത്.നവംബര്‍ ഏഴിന് ബ്രിട്ടീഷ് നോവലിസ്റ്റ് ക്ലെയര്‍ മാക്കിന്റോഷ്, ഈജിപ്ഷ്യന്‍ നോവലിസ്റ്റ് നൊഹ ദാവൂദ്, യു ഇ എ എഴുത്തുകാരനും ചലച്ചിത്ര പ്രവര്‍ത്തകനുമായ ഇബ്റാഹീം അല്‍ മര്‍സൂഖി എന്നിവര്‍ ചേര്‍ന്ന് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കും. ‘എന്തുകൊണ്ടാണ് ലോകം മുഴുവന്‍ കുറ്റാന്വേഷണ കഥകള്‍ വായിക്കുന്നത്?’ എന്ന വിഷയത്തിലായിരിക്കും ആദ്യ സെഷന്. കുറ്റാന്വേഷണ നോവലുകള്‍ എഴുതുന്നത് എങ്ങനെയെന്ന് പഠിപ്പിക്കുന്ന മൂന്ന് ദിവസത്തെ ശില്‍പ്പശാലക്കും നൊഹ ദാവൂദ് നേതൃത്വം നല്‍കും.നവംബര്‍ എട്ടിന് ബ്രിട്ടീഷ് നോവലിസ്റ്റ് അബീര്‍ മുഖര്‍ജി, സിറിയന്‍ നോവലിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ ഇസ്ലാം അബു ശാകിര്‍, യു ഇ എ എഴുത്തുകാരന് ആദില്‍ അല്‍ സുമൈതി എന്നിവര്‍ ചേര്‍ന്ന് ‘സത്യം അവസാനിക്കുന്നിടത്തും നോവല്‍ ആരംഭിക്കുന്നിടത്തും’ എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തും. നവംബര്‍ ഒമ്പതിന് അമേരിക്കന്‍ നോവലിസ്റ്റുകാരന് ഡിയോണ്‍, എലിസബത്ത് മൂര്‍ എന്നിവര്‍ വില്ലന്മാരുടെയും സങ്കീര്‍ണ കഥാപാത്രങ്ങളുടെയും മനശ്ശാസ്ത്രത്തെക്കുറിച്ച് സംസാരിക്കും.നവംബര്‍ പത്തിന് ബ്രിട്ടീഷ് നോവലിസ്റ്റുകളായ വസീം ഖാന്, ഡേവിഡ് ഫെനെല്‍ എന്നിവര്‍ പരമ്പരാഗത ഡിറ്റക്ടീവ് സങ്കല്‍പ്പങ്ങള്‍ക്കപ്പുറമുള്ള കുറ്റാന്വേഷണ കഥാപാത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചക്ക് നേതൃത്വം നല്‍കും. വിദ്യാര്‍ഥികള്‍ക്കായുള്ള സര്‍ഗാത്മക രചനാ ശില്‍പ്പശാലകളും സംവേദനാത്മക സെഷനുകളും ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും.Content Highlights: The Sharjah International Book Fair is hosting an exciting Thriller Festival for literature enthusiasts. Renowned suspense authors and global writers are participating in the grand event. Visitors can explore a vast collection of books and attend interactive literary sessions.