അടൂര്‍ പോലീസ് സ്റ്റേഷനിലെ അതിക്രമം;വിശദമായ അന്വേഷണം നടത്തുമെന്ന് ഡി ജി പി റാവാഡ ചന്ദ്രശേഖര്‍

Wait 5 sec.

തിരുവനന്തപുരം| അടൂര്‍ പോലീസ് സ്റ്റേഷന്‍ അതിക്രമത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഡി ജി പി റാവാഡ ചന്ദ്രശേഖര്‍. അതിക്രമം ഗൗരവമുള്ള വിഷയമാണെന്നും സംഭവത്തില്‍ പത്തനംതിട്ട എസ് പിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ഡി ജി പി പറഞ്ഞു. ജനപ്രതിനിധികള്‍ സ്റ്റേഷനില്‍ വരുന്നത് സ്വാഭാവികമാണ് അതിനപ്പുറം എന്തെങ്കിലും സംഭവിച്ചോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഷനിലെ സിസിടിവി ദൃശ്യം പുറത്തുവന്നതോടെയാണ് പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്നും അന്വേഷിക്കും.ജൂലൈ 11ന് യൂട്യൂബര്‍ രാജന്‍ ജോസഫിനെ അറസ്റ്റ് ചെയ്തത്. അന്ന് അടൂര്‍ പോലീസ് സ്റ്റേഷനില്‍ നാടകീയരംഗങ്ങള്‍ ആയിരുന്നു ഉണ്ടായത്. അന്ന് പോലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിന് കേസെടുത്തിരുന്നെങ്കിലും തുടര്‍നടപടി ഉണ്ടായിരുന്നില്ല. കണ്ടാല്‍ അറിയാവുന്നവര്‍ എന്ന് മാത്രമായിരുന്നു എഫ്‌ഐആര്‍. രണസ്വാധീനത്തില്‍ തുടരന്വേഷണം അട്ടിമറിച്ചെന്നായിരുന്നു സിപിഎം ആരോപണം. പിന്നീട് സിപിഎം ഇടപ്പെട്ട് വിവരാവകാശം വഴി സ്റ്റേഷനിലെ സിസിടിവി ദൃശ്യം കഴിഞ്ഞ ദിവസം പുറത്തുകൊണ്ടുവന്നു.അതേ സമയം അടൂര്‍ സ്റ്റേഷനിലെ അതിക്രമത്തില്‍ പ്രതികരിച്ച് ശ്രീനാദേവി കുഞ്ഞമ്മ. പോലീസ് സ്റ്റേഷനില്‍ യാതൊരു വിധ അതിക്രമവും നടത്തിയിട്ടില്ലെന്നും പരാതിക്കാരി എന്ന നിലയില്‍ പ്രതിയെ തിരിച്ചറിയാനാണ് അവിടെയെത്തിയതെന്നുമാണ് ശ്രീനാദേവി കുഞ്ഞമ്മ വ്യക്തമാക്കിയത്.സ്റ്റേഷന് അകത്തോ പുറത്തോ അക്രമം നടന്നിട്ടില്ലെന്നും പോലീസ് ആവശ്യപ്പെട്ടതനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക മാത്രമാണ് ചെയ്തതെന്നും അവര്‍ പറഞ്ഞു. സ്റ്റേഷനില്‍ സെല്ലിനകത്ത് കയറുകയോ പ്രതിയെ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും സെല്ലിന് പുറത്ത് നിന്ന് ‘സുഖമാണോ ചേട്ടാ’ എന്ന് മാത്രമാണ് ചോദിച്ചതെന്നും ശ്രീനാദേവി കൂട്ടിച്ചേര്‍ത്തു.Content Highlights: DGP Rawada Chandrasekhar ordered detailed probe into Adoor police station incident after CCTV visuals emerged. Pathanamthitta SP asked to submit report on station intrusion and officer lapses. Sreenadevi Kunjamma denied allegations stating she visited only to identify accused.