സുന്നി വിദ്യാഭ്യാസ ബോർഡിന്റെ അമരക്കാരന്‍

Wait 5 sec.

സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. അദ്ദേഹം നടത്തിയ സേവനങ്ങള്‍ക്ക് മനുഷ്യസ്‌നേഹത്തിന്റെ മുഖമായിരുന്നു. പ്രൗഢമായ ആ പാരമ്പര്യത്തിന്റെ അമരത്തായിരുന്നു സയ്യിദ് അലി ബാഫഖി തങ്ങള്‍. യമനിലെ തരീമില്‍ നിന്ന് ഏകദേശം 250 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധമായ പന്തലായനിയില്‍ കപ്പലിറങ്ങിയ സയ്യിദ് അഹ്മദ് ബാഫഖിയുടെ പരമ്പരയിലാണ് സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖിയും സയ്യിദ് അലി ബാഫഖിയുമെല്ലാം ഉള്‍ക്കൊള്ളുന്നത്.അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍ രാഷ്ട്രീയ സംഘടനയുടെ മേല്‍വിലാസത്തിലാണ് പൊതുപ്രവര്‍ത്തനങ്ങള്‍ നടത്തിയതെങ്കില്‍ അലി ബാഫഖി തങ്ങള്‍ മതപണ്ഡിതന്മാര്‍ക്കൊപ്പമാണ് സേവനവഴിയില്‍ സജീവമായത്. ഈ ചരിത്രമാറ്റത്തിന്റെ ചാലകങ്ങളായ സംഘടനകളുടെയും സ്ഥാപനങ്ങളുടെ നേതൃസ്ഥാനത്ത് വിശ്രമമില്ലാത്ത പോരാളിയായി സയ്യിദ് അലി ബാഫഖി തങ്ങളുണ്ടായിരുന്നു.അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍ വിട പറയുമ്പോള്‍ അദ്ദേഹം ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ട്രഷററായിരുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ആ പദവിയിലെത്തിയത് സയ്യിദ് അലി ബാഫഖി തങ്ങളാണ്. ശേഷം സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സ്ഥാപിതമായപ്പോഴും തങ്ങള്‍ അതിനുവേണ്ടി കൈമെയ് മറന്നധ്വാനിച്ചു. രാജ്യത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും കേരളം ആവിഷ്‌കരിച്ച മദ്റസകള്‍ വ്യാപിക്കുന്നതിന്റെ സന്തോഷം അനുഭവിക്കുമ്പോള്‍ അതിന്റെ അണിയറയില്‍ വിയര്‍ത്ത സുപ്രധാന പേരുകളിലൊന്നാണ് അലി ബാഫഖി തങ്ങളുടേത്.അനിവാര്യഘട്ടങ്ങളില്‍ മദ്‌റസാ അധ്യാപകര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കാനും ക്ഷേമനിധി പോലെയുള്ള സംരംഭങ്ങള്‍ വിജയകരമായി നടപ്പാക്കാനും സംഘടനക്ക് സാധിച്ചിട്ടുണ്ട്. ഇവയെല്ലാം ആവിഷ്‌കരിച്ച് നടപ്പാക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ച തങ്ങള്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന് സ്ഥിരവരുമാനം നല്‍കുന്ന സംരംഭങ്ങള്‍ സ്ഥാപിക്കുന്നതിനായി വീട് വീടാന്തരം കയറിയിറങ്ങി പണപ്പിരിവ് നടത്തിയിട്ടുണ്ട്.കാന്തപുരം ഉസ്താദിനൊപ്പമാണ് അലി ബാഫഖി തങ്ങളെന്ന പൊതുപ്രവര്‍ത്തകന്റെ യാത്രകള്‍ ആരംഭിക്കുന്നത്. മര്‍കസിന്റെ വളര്‍ച്ചയുടെ പിന്നാമ്പുറത്ത് കാന്തപുരം ഉസ്താദിനൊപ്പം അതിന്റെ സ്ഥാപകദിനം മുതല്‍ അലി ബാഫഖി തങ്ങളുടെയും സാന്നിധ്യമുണ്ട്. അവേലത്ത് അബ്ദുല്‍ ഖാദിര്‍ അഹ്ദല്‍ തങ്ങളും സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളുമെല്ലാം യാത്രയായപ്പോള്‍ തന്റെ ഉത്തരവാദിത്വം കൂടുതല്‍ പ്രാധാന്യത്തോടെ അദ്ദേഹം നിര്‍വഹിക്കാന്‍ തയ്യാറായ അനുഭവങ്ങള്‍ കാന്തപുരം ഉസ്താദ് വിവരിക്കുന്നത് പലപ്പോഴും കേട്ടിട്ടുണ്ട്. പ്രാസ്ഥാനികമായ ചലനങ്ങള്‍ക്കൊപ്പം സഞ്ചരിക്കുമ്പോഴും സാധാരണക്കാരന്റെ ദുഃഖവും സന്തോഷവും പകുത്തെടുത്ത് നാടുനീളെ സഞ്ചരിക്കുന്ന മനുഷ്യസ്‌നേഹിയായും സയ്യിദ് അലി ബാഫഖി തങ്ങള്‍ എന്നും ജനങ്ങള്‍ക്കൊപ്പമായിരുന്നു.Content Highlights: This report highlights the profound legacy and historical continuity of the Bafaqih tradition. It emphasizes the enduring impact of the family on community leadership and social harmony. The legacy continues to guide contemporary socio-religious discourse effectively across Kerala.