രിഫാഇയ്യ സമ്മേളനം വെള്ളിയാഴ്ച ജാമിഉല്‍ ഫുതൂഹില്‍

Wait 5 sec.

നോളജ് സിറ്റി|ലോകത്താകമാനമുള്ള കോടിക്കണക്കിന് വിശ്വാസികളുടെ ആത്മീയ നായകനായ ശൈഖ് രിഫാഈ അനുസ്മരണ സമ്മേളനവും ഹള്റതുല്‍ ഫുതൂഹും വരുന്ന വെള്ളിയാഴ്ച മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ച് നടക്കും. വിവിധ സംഘങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന രിഫാഈ മൗലിദ്, റാതീബ് തുടങ്ങിയവക്ക് പുറമെ ഹള്റ അത്മീയ സംഗമവുമാണ് നടക്കുന്നത്.വൈകിട്ട് നാലു മുതല്‍ രാത്രി 10 മണി വരെ നടക്കുന്ന സംഗമത്തില്‍ കോയ കാപ്പാട്, അബ്ദുല്‍ റഷീദ് ദാരിമി, റഷീദ് സഖാഫി കടൂര്‍ എന്നിവര്‍ ദഫ് റാതീബുകള്‍ക്ക് നേതൃത്വം നല്‍കും. 6.30ന് ഹള്റതുല്‍ ഫുതൂഹ് മാസാന്ത ആത്മീയ സമ്മേളനം നടക്കും. സയ്യിദ് ശാഫി ബാ അലവി വളപട്ടണം നേതൃത്വം നല്‍കും. ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി രിഫാഈ അനുസ്മരണ പ്രഭാഷണം നടത്തും.Content Highlights: The Sheikh Rifai commemoration and Hazrathul Futhooh will be held this Friday at Jamiul Futhooh in Markaz Knowledge City. Programs include Rifai Moulid, Daf Rateeb, and spiritual gatherings. Led by prominent scholars, Dr. Muhammed Abdul Hakeem Azhari will deliver the commemoration speech.