കല്‍പ്പറ്റ | വയനാട് മീനങ്ങാടി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിനോദയാത്രാ വിവാദത്തെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലം മാറ്റിയതില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. മീനങ്ങാടി സ്കൂളിലെ പ്ലസ്ടു, പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ് പഠിപ്പ് മുടക്കി പ്രതിഷേധിക്കുന്നത്.വിനോദ യാത്രയ്ക്കിടെ പ്രധാന അധ്യാപകനും പി ടി എ പ്രസിഡന്റും മദ്യപിച്ചു എന്നായിരുന്നു ഉയര്‍ന്ന ആരോപണം. എന്നാല്‍ പ്രിന്‍സിപ്പലിന്റെ രക്ത പരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. വിവാദങ്ങളെ തുടര്‍ന്ന് ഹയര്‍ സെക്കന്ററി ബോര്‍ഡ് വിശദമായ അന്വേഷണം നടത്തി. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സ്കൂള്‍ പഠന യാത്ര നടത്തിയത് എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പലിനെ വടുവഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്കൂളിലേക്ക് സ്ഥലം മാറ്റിയത്.പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റിയതിനെതിരെ കേരള സ്കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് മീനങ്ങാടിയില്‍ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടക്കും. ഇടതുപക്ഷ അധ്യാപക സംഘടന നേതാവാണ് പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണന്. ആരോപണ വിധേയനായ പി ടി എ പ്രസിഡന്റ് ഹാജിസ് ഇന്ന് മാധ്യമങ്ങളെ കാണും. പി ടി എ പ്രസിഡന്റ് മദ്യപിച്ചു എന്ന കുട്ടികളുടെ ആരോപണത്തില്‍ വിശദീകരണം നല്‍കുകയാണ് ലക്ഷ്യം.Content Highlights: Delhi Police personnel staged a rare protest in uniform outside the police headquarters following action over a clash with lawyers. The protest erupted after an ACP and an Inspector were transferred over the Shahdara police station incident. The move comes amid an ongoing strike by district court lawyers.