ദേശീയപാതയില്‍ ലോറിക്ക് പിന്നില്‍ ബൈക്കിടിച്ചു; തെയ്യം കാണാന്‍ പോവുകയായിരുന്ന രണ്ട് യുവാക്കള്‍ ദാരുണമായി മരിച്ചു

Wait 5 sec.

നീലേശ്വരം | ദേശീയപാതയില്‍ പടന്നക്കാട് നെഹ്‌റു കോളജിനു മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ ദാരുണമായി മരിച്ചു. പടിഞ്ഞാറ്റംകൊഴുവല്‍ സ്വദേശികളായ അനുരാഗ് (22), ആനന്ദകൃഷ്ണന്‍ (24) എന്നിവരാണ് മരിച്ചത്. അനുരാഗ് നീലേശ്വരം വസന്ത ഹോട്ടലിലെ കാഷ്യറാണ്.നീലേശ്വരത്ത് നിന്ന് കാഞ്ഞങ്ങാട് തെരുവത്ത് അറയില്‍ ഭഗവതി ക്ഷേത്രത്തില്‍ തെയ്യം കാണാന്‍ പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. രാത്രി ഒമ്പതോടെ പടന്നക്കാട് വച്ചായിരുന്നു സംഭവം.അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.Content Highlights: Two youths tragically died after their bike collided with a lorry on the National Highway. The duo was traveling to watch Theyyam when the accident occurred. Authorities have launched an investigation into the fatal road crash.