വലിയൊരു ശൂന്യതകോഴിക്കോട് | സയ്യിദ് അലി ബാഫഖി തങ്ങളുടെ വിയോഗം കേരളത്തില്‍ വലിയൊരു ശൂന്യത സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശന് എക്സ് അക്കൗണ്ടിലൂടെ പറഞ്ഞു. മുസ്ലിം സമൂഹത്തിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉന്നമനത്തിനായുള്ള അദ്ദേഹത്തിന്റെ ആജീവനാന്ത സമർപ്പണത്തെ ആഴത്തിൽ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.തങ്ങളുടേത് മഹത്തായ സംഭാവനകള്കോഴിക്കോട് | ആത്മീയ, സാമൂഹിക, വിദ്യാഭ്യാസ മേഖലകളില്‍ മഹത്തായ സംഭാവനകള്‍ നല്കിയ വ്യക്തിത്വമായിരുന്നു സയ്യിദ് അലി ബാഫഖി തങ്ങളുടേതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്.മുസ്ലിം സമൂഹത്തിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉന്നമനത്തിനായുള്ള അദ്ദേഹത്തിന്റെ ആജീവനാന്ത സമര്‍പ്പണത്തെ ആഴത്തില്‍ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.വിലമതിക്കാനാകാത്ത സേവനങ്ങള്‍ കോഴിക്കോട് | വിദ്യാഭ്യാസ, ആത്മീയ, ജീവകാരുണ്യ മേഖലകളില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ നല്കിയ സേവനങ്ങള്‍ വിലമതിക്കാനാകാത്തതാണെന്ന് എ ഐ സി സി സെക്രട്ടറി കെ സി വേണുഗോപാല്‍ അനുസ്മരിച്ചു. ഏവരോടും സദാ പുഞ്ചിരിയോടെ മാത്രം ഇടപെട്ടിരുന്ന തങ്ങളുടെ സൗമ്യമായ പെരുമാറ്റവും സ്നേഹനിര്‍ഭരമായ സമീപനവും നന്മനിറഞ്ഞ വ്യക്തിത്വവും എന്നും ഓര്‍മിക്കപ്പെടുമെന്നും വേണുഗോപാല്‍ പറഞ്ഞു.മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതിനും സമൂഹത്തിന്റെ നന്മക്കും ഉന്നമനത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച അദ്ദേഹത്തിന്റെ വിയോഗം സമൂഹത്തിന് നികത്താനാകാത്ത നഷ്ടമാണ്. വിദ്യാഭ്യാസരംഗത്ത്, പ്രത്യേകിച്ച് മര്‍കസിന്റെ വളര്‍ച്ചയില്‍ അദ്ദേഹം വഹിച്ച പങ്ക് എക്കാലവും സ്മരിക്കപ്പെടുമെന്നും അദ്ദേഹം പഞ്ഞു.ലാളിത്യം മുറുകെപ്പിടിച്ച പണ്ഡിതന്കോഴിക്കോട് | സയ്യിദ് അലി ബാഫഖി തങ്ങളുടെ വിയോഗം ആത്മീയ, വിദ്യാഭ്യാസ മേഖലകള്‍ക്ക് തീരാനഷ്ടമാണെന്ന് കൃഷിമന്ത്രി ടി സിദ്ദിഖ്. പണ്ഡിത മേഖലയിലെ നിസ്വാര്‍ഥസേവനത്തിന്റെ പ്രതീകം. സൗമ്യതയും ലാളിത്യവും ജീവിതത്തിലുടനീളം മുറുകെപ്പിടിച്ച പണ്ഡിത തേജസ്സ്. സമുദായിക രംഗത്ത് അദ്ദേഹം നല്കിയ സംഭാവനകള്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്നും സിദ്ദീഖ് പറഞ്ഞു.കേരളത്തിലെ പ്രമുഖ സയ്യിദ് തറവാടായ ബാഫഖി കുടുംബത്തിന്റെ കാരണവരെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായത്. നിരവധി മഹല്ലുകളുടെ ഖാസി എന്ന നിലയില്‍ കര്‍മോത്സുകമായ നേതൃത്വം നല്കിയ പണ്ഡിതനാണ് അലി ബാഫഖി തങ്ങളെന്നും മന്ത്രി അനുസ്മരിച്ചു.അനുഗൃഹീത നേതൃത്വംകോഴിക്കോട് | പണ്ഡിതശ്രേഷ്ടനും ബാഫഖി കുടുംബത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗുരുവര്യനുമായിരുന്നു സയ്യിദ് അലി ബാഫഖി തങ്ങളെന്ന് ടി എന്‍ പ്രതാപന്.വിദ്യാഭ്യാസ സാമൂഹിക മേഖലകളില്‍ അനുഗൃഹീതനായ നേതൃത്വമായിരുന്ന തങ്ങളുടെ സേവനം വിലപ്പെട്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.Content Highlights: This report pays tribute to the life and profound spiritual legacy of Sayyid Ali Bafaqih Thangal. It reflects on his widespread influence across socio-religious domains and leadership in the community. His teachings continue to inspire believers and shape social harmony throughout the region.