കെഎസ്ഇബിയിലെ ഉദ്യോഗസ്ഥ മാറ്റത്തിന് പിന്നിൽ അഴിമതിയെന്ന് പിണറായി വിജയൻ

Wait 5 sec.

വൈദ്യുതി പ്രതിസന്ധിയുടെ മറവിൽ വൻ അഴിമതിക്ക് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. കുറഞ്ഞ ചെലവിൽ വൈദ്യുതി ലഭ്യമാക്കാൻ സാധ്യതയുണ്ടായിട്ടും സ്വകാര്യ കമ്പനിയിൽനിന്ന് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള നീക്കം സംസ്ഥാന ഖജനാവിന് വലിയ ബാധ്യതയുണ്ടാക്കുമെന്ന് അദ്ദേഹം ആരോപിച്ചു.റെഗുലേറ്ററി കമ്മീഷന്റെ അനുമതിയില്ലാതെ യൂണിറ്റിന് 8.63 രൂപ നിരക്കിൽ 500 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് നീക്കമെന്നും ഇതിലൂടെ 727 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നുമാണ് പിണറായി വിജയന്റെ ആരോപണം. ഹിമാചൽ പ്രദേശിലെ പൊതുമേഖലാ സ്ഥാപനത്തിൽനിന്ന് വൈദ്യുതി ലഭ്യമാക്കാനുള്ള അവസരം സർക്കാർ ഉപയോഗപ്പെടുത്തിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കരാറിനെ എതിർത്ത കെഎസ്ഇബി ഉദ്യോഗസ്ഥരെ സമ്മർദത്തിലാക്കി സ്ഥലംമാറ്റിയെന്ന റിപ്പോർട്ടുകളും ഗൗരവമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. കരാറുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും കെഎസ്ഇബിയുടെ വിയോജനക്കുറിപ്പുകളും സർക്കാർ അടിയന്തരമായി പുറത്തുവിടണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.The post കെഎസ്ഇബിയിലെ ഉദ്യോഗസ്ഥ മാറ്റത്തിന് പിന്നിൽ അഴിമതിയെന്ന് പിണറായി വിജയൻ appeared first on ഇവാർത്ത | Evartha.