സമരങ്ങൾക്ക് സമയപരിധി വേണം; അനിശ്ചിതകാല പ്രതിഷേധം അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി

Wait 5 sec.

പ്രതിഷേധങ്ങൾക്ക് കൃത്യമായ നിയന്ത്രണങ്ങളും സമയപരിധിയും വേണമെന്ന് സുപ്രീംകോടതി. സമരത്തിനായി അനുവദിച്ച സ്ഥലങ്ങൾ ഒരു വിഭാഗത്തിന് അനിശ്ചിതകാലത്തേക്ക് കൈവശം വയ്ക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എല്ലാവർക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും ഒരു വിഭാഗത്തിന്റെ സമരം മറ്റുള്ളവരുടെ അവകാശങ്ങൾ തടയരുതെന്നും കോടതി നിരീക്ഷിച്ചു.ഡൽഹിയിലെ എസ്.ഐ.ആർ പ്രതിഷേധവുമായി ബന്ധപ്പെട്ട് എം.എ. ബേബി ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയായിരുന്നു പരാമർശം. ജന്തർ മന്തറിൽ ഒരു ദിവസത്തെ അനുമതിയോടെ ആരംഭിച്ച സിജെപി പ്രതിഷേധം 17 ദിവസം നീണ്ടതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. സമരം വ്യാപാരമേഖലയ്ക്ക് നഷ്ടമുണ്ടാക്കിയെന്ന പരാതിയിൽ സമരസംഘാടകരെയും എതിർകക്ഷികളാക്കാൻ കോടതി നിർദേശിച്ചു.വനിതാ മാധ്യമപ്രവർത്തകർക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട ഹർജികളും ഗർഭിണിയായ മാധ്യമപ്രവർത്തകയെ രാഹുൽ ഗാന്ധി പിടിച്ചുതള്ളിയെന്ന ആരോപണവുമായി ബന്ധപ്പെട്ട ഹർജിയും ഈ മാസം 23ന് പ്രത്യേകം പരിഗണിക്കും.The post സമരങ്ങൾക്ക് സമയപരിധി വേണം; അനിശ്ചിതകാല പ്രതിഷേധം അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി appeared first on ഇവാർത്ത | Evartha.