എതിര്‍ ടീമിന്റെ ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ചു; സ്‌പെയിനില്‍ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം

Wait 5 sec.

ടെനെരിഫെ (സ്‌പെയിന്‍) | സ്‌പെയിനില്‍ മത്സരത്തിനിടെ പരുക്കേറ്റ ഫുട്‌ബോള്‍ താരം അന്തരിച്ചു. ‘ടെനെരിഫെ’ ക്ലബിന്റെ സ്‌ട്രൈക്കര്‍ ജീസസ് ഡി മിഗുവല്‍ (30) ക്ക് ദാരുണമായ അന്ത്യം സംഭവിച്ചത്. എഫ് സി അന്‍ഡോറക്കെതിരായ സെക്കന്‍ഡ് ഡിവിഷന്‍ മത്സരത്തിനിടെ ഗോള്‍കീപ്പര്‍ ജീസസ് ഓവോനോയുമായി കൂട്ടിയിടിച്ച് മിഗുവലിന് തലയിലും നെഞ്ചിലും പരുക്കേല്‍ക്കുകയായിരുന്നു. അപകടകരമായ രീതിയില്‍ ഇടപെട്ടതിന് ഗോള്‍കീപ്പര്‍ ഓവോനോയെ മത്സരത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.കഴിഞ്ഞ ദിവസമാണ് മിഗുവലിന് പരുക്കേറ്റത്. ഇന്ന് രാവിലെ ആരോഗ്യനില വഷളാവുകയും അന്താരാഷ്ട്ര സമയം രാവിലെ ഏഴിന് മരണം സംഭവിക്കുകയുമായിരുന്നു. മനപ്പൂര്‍വമല്ലാത്ത നരഹത്യയാണോ എന്ന സംശയത്തില്‍ സ്പാനിഷ് പോലീസ് അന്വേഷണം ആരംഭിച്ചതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.സ്റ്റോപ്പേജ് ടൈം ഏഴ് മിനുട്ട് പിന്നിട്ട്, മത്സരം 2-2 എന്ന നിലയില്‍ തുടരുന്നതിനിടയിലായിരുന്നു സംഭവം. ഒരു ലോംഗ് ബോള്‍ ക്ലിയര്‍ ചെയ്യുന്നതിനായി സെന്റര്‍ സര്‍ക്കിളിന് അടുത്തേക്ക് ഓടിയെത്തിയ ഗോള്‍കീപ്പര്‍ ഓവോനോ, ഡി മിഗുവലുമായി കൂട്ടിയിടിക്കുകയായിരുന്നു. മൈതാനത്ത് അനക്കമില്ലാതെ കിടന്ന താരത്തിന് മെഡിക്കല്‍ സംഘം പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന്, ടെനെരിഫെയിലെ ‘എസ്റ്റാഡിയോ ഹെലിയോഡോറോ റോഡ്രിഗസ് ലോപ്പസ്’ സ്റ്റേഡിയത്തില്‍ നിന്ന് ആംബുലന്‍സ് മാര്‍ഗം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഓവോനോക്ക് നേരിട്ട് റെഡ് കാര്‍ഡ് നല്‍കി പുറത്താക്കിയ റഫറിമത്സരം നിര്‍ത്തിവെക്കുന്നതായി പ്രഖ്യാപിച്ചു.‘ഹൃദയം തകര്‍ന്നുപോയി, വാക്കുകള്‍ കിട്ടാതെ വിങ്ങിപ്പൊട്ടുകയാണ്. സംഭവിച്ചത് സത്യമാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല.’ ടെനെരിഫെ ക്ലബ് പ്രസ്താവനയില്‍ പറഞ്ഞു. ‘ഈ അതികഠിനമായ ദുഃഖം ലഘൂകരിക്കാന്‍ മറ്റൊന്നിനും കഴിയില്ല. ദുഃഖത്തിലാണ്ട അദ്ദേഹത്തിന്റെ കുടുംബത്തെയും പ്രിയപ്പെട്ടവരെയും നഷ്ടത്തില്‍ വിലപിക്കുന്ന മുഴുവന്‍ ടെനെരിഫെ സമൂഹത്തെയും ഞങ്ങള്‍ ഒപ്പമുണ്ടെന്ന് അറിയിക്കുന്നു’ എന്നും പ്രസ്താവനയില്‍ പറഞ്ഞു.Content Highlights: A football player in Spain has tragically died after colliding with the opposing goalkeeper during a match. The fatal accident occurred on the field, shocking the sporting community. Emergency measures failed to save the player’s life.