മോദി അധികാരത്തില്‍ വന്നതും തുടരുന്നതും ‘വിദേശ സഹായത്തോടെ’; ആരോപണവും സംവാദത്തിനുള്ള വെല്ലുവിളിയും ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

Wait 5 sec.

ന്യൂഡല്‍ഹി | പ്രധാനമന്ത്രി മോദി അധികാരത്തില്‍ വന്നതും ഇപ്പോഴും തുടരുന്നതും ‘വിദേശ സഹായത്തോടെ’ ആണെന്ന തന്റെ ആരോപണത്തില്‍ പ്രധാനമന്ത്രി തുറന്ന സംവാദത്തിന് തയ്യാറാകണമെന്ന വെല്ലുവിളി ആവര്‍ത്തിച്ച് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിഷയത്തില്‍ നേരത്തെ വെല്ലുവിളി ഉയര്‍ത്തി 24 മണിക്കൂര്‍ പിന്നിട്ട സാഹചര്യത്തിലാണ്, ഇന്ന് വീണ്ടും നേരിട്ടുള്ള സംവാദത്തിന് രാഹുല്‍ ആവശ്യപ്പെട്ടത്.ഒരു വീഡിയോ സന്ദേശത്തിലും ‘എക്‌സ്’ പ്ലാറ്റ്ഫോമിലെ പോസ്റ്റുകളിലുമാണ് രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ചത്. ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയില്‍ വിദേശ നിയന്ത്രണമുണ്ടെന്നും വിദേശ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളുടെ പിന്തുണ മോദിക്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമങ്ങളുടെയും രാജ്യത്തെ യുവാക്കളുടെയും സാന്നിധ്യത്തില്‍ ഒരു മേശക്ക് ഇരുവശവും ഇരുന്ന് സംവാദം നടത്തണമെന്ന ആവശ്യമാണ് രാഹുല്‍ മുന്നോട്ട് വച്ചത്. സ്ഥലം, വേദി, മോഡറേറ്റര്‍ എന്നിവ തിരഞ്ഞെടുക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പ്രധാനമന്ത്രിക്ക് നല്‍കിയ അദ്ദേഹം, ചര്‍ച്ച നിയന്ത്രിക്കാന്‍ ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതിനെ പോലും പരിഗണിക്കാമെന്നും പറഞ്ഞു. വിദേശ ബന്ധങ്ങള്‍, സാമ്പത്തിക വ്യവസ്ഥ, യു എസുമായുള്ള കരാര്‍, അദാനി വിഷയം, ജെഫ്രി എപ്സ്റ്റീന്‍ പരാമര്‍ശം തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.പ്രതിപക്ഷം പുറത്തുനിന്നുള്ള ബന്ധങ്ങളിലൂടെ അസ്ഥിരത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന തടസ്സവാദികളാണെന്ന് പ്രധാനമന്ത്രി മോദി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെല്ലുവിളിയുമായി രാഹുല്‍ രംഗത്തെത്തിയത്. കേന്ദ്രമന്ത്രി കിരണ്‍ റിജിജു രാഹുലിന്റെ വെല്ലുവിളിയെ വിമര്‍ശിച്ചു. ഗാന്ധിയുടെ പ്രസ്താവനകള്‍ പരസ്പരവിരുദ്ധമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ‘ഉയര്‍ന്ന തലത്തിലുള്ള സംവാദങ്ങള്‍ പക്വതയുള്ള വ്യക്തികള്‍ തമ്മിലാണ് നടക്കുക’ എന്ന് അഭിപ്രായപ്പെട്ടു.Content Highlights: Rahul Gandhi reiterated his allegation that PM Narendra Modi came to power and continues to rule with foreign assistance. He again challenged the Prime Minister to an open public debate on these claims. Gandhi emphasized that electoral integrity remains a critical issue for Indian democracy.