ഇഷ്ടമുള്ള കഥാപാത്രങ്ങൾ മാത്രം തിരഞ്ഞെടുക്കും; സിനിമയിൽ പരീക്ഷണവസ്തുവാകാൻ താത്പര്യമില്ലെന്ന് സോന നായർ

Wait 5 sec.

സിനിമകളുടെ എണ്ണം കൂട്ടുന്നതിനേക്കാൾ തനിക്ക് ഇഷ്ടമുള്ളതും ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാൻ കഴിയുന്നതുമായ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാനാണ് താൽപര്യമെന്ന് നടി സോന നായർ. കഥാപാത്രം ഇഷ്ടപ്പെട്ടതുകൊണ്ട് മാത്രം സിനിമ ഏറ്റെടുക്കില്ലെന്നും അണിയറപ്രവർത്തകരും പ്രൊഡക്ഷൻ സാഹചര്യങ്ങളും തീരുമാനത്തെ സ്വാധീനിക്കാറുണ്ടെന്നും നടി വ്യക്തമാക്കി.‘നരൻ’, ‘കസ്തൂരിമാൻ’, ‘അരയന്നങ്ങളുടെ വീട്’, ‘വെട്ടം’ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും സോന പറഞ്ഞു. സംവിധായകരുടെ പരീക്ഷണവസ്തുവാകാൻ താൽപര്യമില്ലെന്നും മറ്റൊരാളുടെ പണം ഉപയോഗിച്ച് പരീക്ഷണം നടത്താനുള്ള ഇടമല്ല സിനിമയെന്നും താരം കൂട്ടിച്ചേർത്തു.The post ഇഷ്ടമുള്ള കഥാപാത്രങ്ങൾ മാത്രം തിരഞ്ഞെടുക്കും; സിനിമയിൽ പരീക്ഷണവസ്തുവാകാൻ താത്പര്യമില്ലെന്ന് സോന നായർ appeared first on ഇവാർത്ത | Evartha.