മസ്കറ്റ്| ഒമാന്‍ തീരത്ത് ഇന്ത്യന്‍ കപ്പലിന് നേരെ വ്യോമാക്രമണം. ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന് മരിച്ചു. ഗുജറാത്ത് സ്വദേശിയായ നാവികന് ഗന്ഡാര് നഹിം അജിജ് ആണ് കൊല്ലപ്പെട്ടത്. 14 ഇന്ത്യന്‍ നാവികരുമായി പോയിരുന്ന എംഎസ്വി അല്‍ ജുസുഫി കാര്‍ഗോ കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്.13 നാവികരെ കപ്പലില്‍ നിന്ന് ഒമാന്‍ കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തിയിട്ടുണ്ട്. തിരിച്ചറിയാത്ത മേഖലയില്‍ നിന്നുണ്ടായ വ്യോമാക്രമണത്തിലാണ് ഇന്ത്യന്‍ നാവികന് കൊല്ലപ്പെട്ടതെന്ന് കേന്ദ്രമന്ത്രി സര്‍ബാനന്ത സോണോവാള്‍ വിശദമാക്കി.Content Highlights: An Indian sailor from Gujarat named Gandhar Nahim Ajij was killed in an airstrike on the cargo vessel MSV Al Jusufi off the Oman coast. Union Minister Sarbananda Sonowal confirmed the unidentified attack carrying 14 Indian crew members. The Oman Coast Guard successfully rescued the remaining 13 sailors.