പിതാവ് സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയിട്ട ഓട്ടോ ഇടിച്ച് രണ്ടര വയസ്സുകാരന്‍ മരിച്ചു

Wait 5 sec.

പാലക്കാട് | പിതാവ് സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയിട്ട ഓട്ടോയുടെ ഗിയല്‍ മൂത്ത കുട്ടി അറിയാതെ മാറ്റി, മുന്നോട്ടു നീങ്ങിയ ഓട്ടോ ഇടിച്ച് ഇളയ കുട്ടി മരിച്ചു. പാലക്കാട് അട്ടപ്പാടി കോട്ടത്തറ സ്വദേശികളായ മണികണ്ഠന്‍-ധനഭാഗ്യം ദമ്പതികളുടെ മകന്‍ രണ്ടര വയസ്സുകാരന്‍ ലിദിക്കാണ് മരിച്ചത്.ഓണ്‍ ചെയ്ത നിലയില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ഗിയര്‍ മൂത്ത കുട്ടി അറിയാതെ മാറ്റിയതോടെ ഓട്ടോറിക്ഷ മുന്നോട്ടുനീങ്ങി. മുന്നില്‍ നില്‍ക്കുകയായിരുന്ന കുട്ടിയ വാഹനമിടിക്കാതിരിക്കാന്‍ പിതാവ് ശ്രമിച്ചെങ്കിലും മുന്നോട്ടു നീങ്ങിയ ഓട്ടോ ഇടിച്ച് ലിദിക്കിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.ഉടന്‍ അട്ടപ്പാടി ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ച കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.Content Highlights: A two-and-a-half-year-old boy named Lidhik died after being struck by an autorickshaw at Kottathara in Attappadi, Palakkad. The parked vehicle moved forward unexpectedly when his elder sibling accidentally shifted its gear. Despite being rushed to the hospital, the child succumbed to severe head injuries.