2014ന് ശേഷം ഇതുപോലെ പ്രതിപക്ഷം ഐക്യപ്പെട്ട വേളകള്‍ അധികമില്ല. സോണിയ – രാഹുല്‍ – ഖാര്‍ഗെ ത്രയത്തിനോടൊപ്പം മമതയും അഖിലേഷും തേജസ്വിയും സോറനും, ഫറൂഖ് അബ്ദുല്ലയും സുപ്രിയ സുലെയും ഇടതു നേതാക്കളും റാലി മുന്നില്‍ നിന്നു നയിച്ചു. സംഘടിതമായി പ്രവര്‍ത്തകരെ ഡല്‍ഹിയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് കഴിഞ്ഞു. ഈ ഐക്യത്തിന് പോറലേല്ക്കാത്തിടത്തോളം ഇന്ത്യന്‍ ജനാധിപത്യത്തിന് ഭാവിയുണ്ട്.ജനലക്ഷങ്ങള്‍ അണിനിരന്ന രാംലീല മൈതാന റാലിയില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ പ്രതിപക്ഷ നിരയില്‍ നിന്നുയര്‍ന്ന ശബ്ദത്തിന് ഒരേ സ്വരമായിരുന്നു. 2014ന് ശേഷം ഇതുപോലെ പ്രതിപക്ഷം ഐക്യപ്പെട്ട വേളകള്‍ അധികമില്ല. സോണിയ – രാഹുല്‍ – ഖാര്‍ഗെ ത്രയത്തിനോടൊപ്പം മമതയും അഖിലേഷും തേജസ്വിയും സോറനും, ഫറൂഖ് അബ്ദുല്ലയും സുപ്രിയ സുലെയും ഇടതു നേതാക്കളും റാലി മുന്നില്‍ നിന്നു നയിച്ചു. തിരഞ്ഞെടുപ്പ് ആസന്നമായ ഉത്തര്‍പ്രദേശില്‍ നിന്ന് എസ് പി – കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഐക്യത്തോടെ അണിനിരന്നു.ഹരിയാന, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് സംഘടിതമായി പ്രവര്‍ത്തകരെ ഡല്‍ഹിയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് കഴിഞ്ഞു. ഈ ഐക്യത്തിന് പോറലേല്ക്കാത്തിടത്തോളം ഇന്ത്യന്‍ ജനാധിപത്യത്തിന് ഭാവിയുണ്ട്. രാംലീലയിലെ റാലി ആസൂത്രിത നാടകമാണെന്ന് ജെ പി നഡ്ഡ ആക്ഷേപിച്ചപ്പോള്‍ പ്രതിഷേധിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ടെന്ന് ആര് എസ് എസ് പ്രചാരണ മേധാവി സുനില്‍ അംബാക്കര് ഇന്‍ഡോറില്‍ പ്രസ്താവന നടത്തി. പ്രതിപക്ഷ ഐക്യനിര സൃഷ്ടിച്ച രാഷ്ട്രീയ ഉണര്‍വിന്റെ സത്വര പ്രതിഫലനമായി ഇതിനെ എണ്ണാവുന്നതാണ്.തിരഞ്ഞെടുപ്പ് കമ്മീഷന് ഒരു തട്ടിപ്പാണെന്ന തോന്നല്‍ പൊതുബോധമായി ഇന്ത്യയില്‍ വികസിച്ചു കഴിഞ്ഞു. മോദി സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയ രണ്ട് നിയമനിര്‍മാണങ്ങള്‍ സാമാന്യ യുക്തിക്ക് മുമ്പില്‍ അവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്. ഒന്നാമതായി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്ന രീതി കേന്ദ്ര സര്‍ക്കാര്‍ മാറ്റിമറിച്ചു. 2023 വരെ പ്രധാനമന്ത്രിയും ലോക്സഭാ പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും ചേര്‍ന്നാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ 2023 ഡിസംബര്‍ 28ന് പാര്‍ലിമെന്റ് പാസ്സാക്കിയ നിയമപ്രകാരം ചീഫ് ജസ്റ്റിസിനു പകരം കേന്ദ്ര ക്യാബിനറ്റ് അംഗത്തെ സെലക്്ഷന്‍ ബോര്‍ഡില്‍ പ്രതിഷ്ഠിച്ചു.ഇതോടെ പ്രതിപക്ഷ നേതാവ് വിയോജിച്ചാലും ഇഷ്ടക്കാരെ തിരഞ്ഞെടുക്കാന്‍ സര്‍ക്കാറിന് നിഷ്പ്രയാസം ഭൂരിപക്ഷം ലഭിച്ചു. അന്നേ ദിവസം തന്നെ ചീഫ് ഇലക്്ഷന് കമ്മീഷണര്‍ ആന്‍ഡ് അദര്‍ കമ്മീഷണേര്സ് ആക്ട്, സെക്്ഷന്‍ 16 ഭേദഗതിയിലൂടെ കേട്ടുകേള്‍വിയില്ലാത്ത പുതിയ നീക്കം കേന്ദ്രം നടത്തി. ഔദ്യോഗിക കാലയളവിലെ ചെയ്തികളുടെ പേരില്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ ജീവിതത്തിലൊരിക്കലും സിവില്‍ – ക്രിമിനല്‍ നടപടികള്‍ക്ക് വിധേയരാക്കാന്‍ പാടില്ല എന്നതായിരുന്നുവത്. ഇതോടെ ഇഷ്ടക്കാരനെ നിയമിക്കാനും നിയമിച്ചയാള്‍ക്ക് എന്ത് ക്രമക്കേടും യഥേഷ്ടം ചെയ്യാനും ലൈസന്‍സ് ഔദ്യോഗികമായി ലഭ്യമായി. നിയമത്തിനു മുന്നില്‍ എല്ലാവരും സമന്മാരാണെന്ന ആര്‍ട്ടിക്കിള്‍ 14 വിറങ്ങലിച്ചു നില്ക്കുന്നു.2025 ജൂണ്‍ 24 മുതല്‍ എസ് ഐ ആര് പരിഷ്കരണം തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു. ഇന്ന് കേള്‍ക്കുന്ന എല്ലാ വോട്ട് ചോരി ആരോപണങ്ങള്‍ക്കും അതോടെ പുതിയ തുടക്കമായി. 98 ദിവസത്തിനുള്ളില്‍ ബിഹാറില്‍ എസ് ഐ ആര് പൂര്‍ത്തിയായപ്പോള്‍ എട്ട് ശതമാനം വോട്ടുകള്‍ നീക്കം ചെയ്യപ്പെട്ടു. ബംഗാളില്‍ 90 ലക്ഷം വോട്ടുകള്‍ നീക്കം ചെയ്തു. മഹാരാഷ്ട്രയില്‍ 21 ശതമാനവും. നീക്കിയ വോട്ടുകളില്‍ ബഹുഭൂരിഭാഗവും മുസ്ലിം- ദളിത്- ബി ജെ പി വിരുദ്ധ വോട്ടുകളായിരുന്നു. ഈ മൂന്നിടങ്ങളിലും അവിശ്വസനീയ വിജയം ബി ജെ പി നേടി. യു പിയില്‍ 13 ശതമാനം വോട്ടുകള്‍ നിലവില്‍ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയിലെ എഴുപതില്‍ 24 മണ്ഡലങ്ങളില്‍ നീക്കം ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം അവിടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത എണ്ണത്തേക്കാള്‍ കൂടുതലാണ്. ഉത്തരാഖണ്ഡില്‍ 9.3 ലക്ഷം വോട്ടുകള്‍ വെട്ടിമാറ്റി. പോളിംഗ് ബൂത്തിലെ തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളിലെ എല്ലാ സുതാര്യതയും കമ്മീഷന് അവസാനിപ്പിച്ചു.വോട്ട് ചോരി എന്ന പ്രയോഗവും ക്രമക്കേടുകള്‍ക്കെതിരായ വെളിപ്പെടുത്തലുകളും രാജ്യത്ത് ആദ്യമായി നടത്തിയത് രാഹുല്‍ ഗാന്ധിയായിരുന്നു. നിലവില്‍ ചൂടുപിടിച്ച രണ്ടാം ഘട്ട സമരത്തിന്റെ തുടക്കം ഇന്ത്യന്‍ എക്സ്പ്രസ്സ് സെപ്തംബര്‍ 23ന് പുറത്തുവിട്ട വിവരങ്ങളെ തുടര്‍ന്നാണ്. പോയ പത്തുമാസ കാലയളവില്‍ തിര. കമ്മീഷണര്‍മാരായ സുഖ്ബീര്‍ സന്ധുവും വിവേക് ജോഷിയും 14 തവണ രേഖാമൂലം ഗ്യാനേഷിനെ വിയോജിപ്പ് അറിയിച്ചിട്ടും അദ്ദേഹം ക്രമവിരുദ്ധ നടപടികള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു എന്നതായിരുന്നു വെളിപ്പെടുത്തലിന്റെ കാതല്‍. കന്നിവോട്ടര്‍മാരുടെ ഫോറം 6ല്‍ കമ്മീഷന് വ്യതിയാനം വരുത്തി. ജനപ്രാതിനിധ്യ നിയമം 1950, വോട്ടര്‍പ്പട്ടിക നിയമം 1960 എന്നിവ പ്രകാരം ഫോം 6 സ്റ്റാറ്റ്യൂട്ടറി രേഖയാണ്.പാര്ലിമെന്റ്അനുമതിയില്ലാതെ തിരുത്താന്‍ പാടില്ല. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ചട്ടം 18 പ്രകാരം ഈ ഗണത്തിലുള്ള തീരുമാനങ്ങള്‍ ഐക്യകണ്ഠേനെയോ ഭൂരിപക്ഷ പ്രകാരമോ മാത്രമാണ് തീരുമാനിക്കേണ്ടത്. ഇവ രണ്ടും പാലിക്കപ്പെട്ടില്ല. കൂടാതെ വോട്ടര്‍പ്പട്ടികയുടെ കേന്ദ്രീകൃത ഡാറ്റാ ബേസിന്റെ പൂര്‍ണ നിയന്ത്രണം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകളെ ഒഴിവാക്കി പൂര്‍ണമായി കേന്ദ്രം തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധീനതയിലാക്കി. കൂട്ടിച്ചേര്‍ക്കലും വെട്ടിമാറ്റലും പുതുക്കലുമെല്ലാം യുക്തിഹീനമായ നിബന്ധനകള്‍ക്ക് തുടര്‍ച്ചയായി വിധേയമാക്കി.ഫോറം 6ല്‍ വരുത്തിയ വ്യതിയാനങ്ങള്‍ സുപ്രീം കോടതി മാര്ഗനിര്ദേശപ്രകാരമാണെന്ന് സെപ്തംബറില്‍ ഗ്യാനേഷ്കുമാര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഒക്ടോബര്‍ 26ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ആ വാദം തള്ളിക്കളഞ്ഞു. ക്രമക്കേടുകള്‍ക്കെതിരെ രാജ്യം മുഴുവന്‍ പടരുന്ന വികാരത്തില്‍ നിന്ന് ഒഴിഞ്ഞുനില്ക്കാന് സാധ്യമല്ല എന്നതിന്റെ തെളിവു കൂടിയായി ഇതിനെ കാണുന്നവരുണ്ട്. രാഹുല്‍ ഗാന്ധിക്കും ഇന്ത്യാ സഖ്യത്തിനുമൊപ്പം നേഹാ ബോറയും അഭിജീത് ദീപ്കെയും സൗരവ്ദാസും അശുതോഷ് റാങ്കെയും അസംഖ്യം ജെന്‍സി നേതൃമുഖങ്ങളും നയിക്കുന്ന രാഷ്ട്രീയ പോരാട്ടം ജനാധിപത്യ ഇന്ത്യയുടെ നിലനില്‍പ്പ് ആഗ്രഹിക്കുന്നവര്‍ക്ക് നല്കുന്ന പ്രതീക്ഷ വളരെ വലുതാണ്.Content Highlights: The historic opposition gathering at Ramlila Maidan saw leaders from across the political spectrum unite against Chief Election Commissioner Gyanesh Kumar. The rally highlighted systemic issues in voter list revisions, pointing out severe voter deletions across major states. With public pressure mounting and judicial scrutiny intensifying, the movement signals a crucial juncture for Indian democracy.