ഒളിക്യാമറ വിവാദം: കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയിലേക്ക് അന്വേഷണം; അനുയായിക്ക് സിസിബി നോട്ടീസ്

Wait 5 sec.

കർണാടകയിലെ ഒളിക്യാമറ വിവാദത്തിൽ കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കെതിരായ അന്വേഷണം ശക്തമാകുന്നു. കേസുമായി ബന്ധപ്പെട്ട് കുമാരസ്വാമിയെ ചോദ്യം ചെയ്യാനാണ് സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ (സിസിബി) നീക്കം. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ അടുത്ത അനുയായിയായ പ്രജ്വൽ പ്രസാദിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സിസിബി നോട്ടീസ് നൽകി.കേസിലെ പ്രധാന പ്രതിയായ റിതേഷ് പാണ്ഡെ ഡൽഹിയിൽവെച്ച് അറസ്റ്റിലായതോടെയാണ് കുമാരസ്വാമിയുമായുള്ള ബന്ധം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. കുമാരസ്വാമിയുടെ ഡൽഹിയിലെ വസതിയിൽവെച്ച് റിതേഷ് പാണ്ഡെ ഒരു ഫോൺ പ്രജ്വൽ പ്രസാദിന് കൈമാറിയെന്നാണ് അന്വേഷണത്തിൽ നിർണായകമായ വിവരം. ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്താനാണ് അന്വേഷണസംഘത്തിന്റെ നീക്കം. ഇക്കാര്യം ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണറും സ്ഥിരീകരിച്ചിട്ടുണ്ട്.അതേസമയം, വിവാദമായ സ്റ്റിംഗ് ഓപ്പറേഷന് പിന്നിൽ താനാണെന്ന് പവർ ടിവി മാനേജിങ് ഡയറക്ടർ രാകേഷ് ഷെട്ടി വെളിപ്പെടുത്തിയതും അന്വേഷണത്തിൽ പുതിയ വഴിത്തിരിവായി. ഇതിന് പിന്നാലെ പൊലീസ് പവർ ടിവി ഓഫീസിൽ പരിശോധന നടത്തി. രാകേഷ് ഷെട്ടിയെ നേരത്തെ തന്നെ പൊലീസ് ചോദ്യം ചെയ്തിരുന്നു.കേസിൽ കേന്ദ്രമന്ത്രിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ കൂടി പരിശോധിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് സിസിബിയുടെ നീക്കം. പ്രജ്വൽ പ്രസാദിന്റെ ചോദ്യം ചെയ്യലിലൂടെ റിതേഷ് പാണ്ഡെയുമായും കുമാരസ്വാമിയുമായുമുള്ള ബന്ധത്തിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.The post ഒളിക്യാമറ വിവാദം: കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയിലേക്ക് അന്വേഷണം; അനുയായിക്ക് സിസിബി നോട്ടീസ് appeared first on ഇവാർത്ത | Evartha.