കോഴിക്കോട് | കഴിഞ്ഞ ദിവസം നമ്മോട് വിടപറഞ്ഞ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റും മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ, സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ്, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എന്നിവയുടെ പ്രസിഡന്റുമായിരുന്ന സയ്യിദ് അലി ബാഫഖി തങ്ങളുടെ പേരില്‍ 05-11-2026ന് (വ്യാഴം) മദ്റസകളിലും മറ്റു മതസ്ഥാപനങ്ങളിലും പ്രത്യേകം പ്രാര്‍ഥന നടത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്, കേരളാ മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറി അബൂഹനീഫല്‍ ഫൈസി തെന്നല, സുന്നി മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് അബ്ദുറഹ്മാന് ഫൈസി മാരായമംഗലം അഭ്യര്‍ഥിച്ചു.മദ്റസകളില്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മാനേജ്മെന്റ് ഭാരവാഹികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ ഖുര്‍ആന്‍ പാരായണം, തഹ്ലീല് എന്നിവ നടത്തി പ്രത്യേകം ദുആ ചെയ്യണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു.Content Highlights: Special prayers have been requested for renowned Islamic scholar and leader Sayyid Ali Bafaqi Thangal. Devotees and well-wishers across the region are offering supplications for his well-being. The community unites in prayer following the news regarding the revered religious figure.