തിരുവനന്തപുരം| സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ കെ-ടെറ്റ് യോഗ്യത ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടാനുള്ള വിവാദ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പിന്‍വലിച്ചു. ഒക്ടോബര്‍ 29 മുതല്‍ നിയമനാംഗീകാരവും സ്ഥാനക്കയറ്റവും അനുവദിക്കില്ലെന്നും യോഗ്യതയില്ലാത്ത അധ്യാപകരെ തരംതാഴ്ത്തുമെന്നും വ്യക്തമാക്കിയ ഉത്തരവാണ് പിന്‍വലിച്ചത്.സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കെ-ടെറ്റ് യോഗ്യതയില്ലാതെ നിയമനം നേടിയ അധ്യാപകരെ പുറത്താക്കുമെന്നും 2025 സെപ്റ്റംബര്‍ ഒന്നിന് ശേഷം നിയമനം ലഭിച്ചവര്‍ക്ക് ഉത്തരവ് ബാധകമാകുമെന്നും നേരത്തേ വ്യക്തമാക്കിയിരുന്നു. കെ-ടെറ്റ് യോഗ്യതയില്ലാതെ സ്ഥാനക്കയറ്റം നേടിയവരെ മാതൃതസ്തികയിലേക്ക് തിരിച്ചയക്കാനും ഉത്തരവില്‍ നിര്‍ദേശമുണ്ടായിരുന്നു.സംസ്ഥാന സര്‍ക്കാര്‍ നിഷ്കര്‍ഷിച്ച അധ്യാപക യോഗ്യതാ പരീക്ഷയാണ് കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്). നിലവില്‍ സര്‍വീസിലുള്ളവര്‍ ഉള്‍പ്പെടെ അധ്യാപകര്‍ കെ-ടെറ്റ് പാസാകണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം. ഇതിനെതിരായ പുനഃപരിശോധനാ ഹര്‍ജികളും കോടതി തള്ളിയിരുന്നു.Content Highlights: Kerala Education Department withdrew the controversial order mandating KTET qualification for aided school teachers. The directive had proposed demotion and stopping promotions for unqualified staff. The cancellation comes following strong opposition from teaching fraternity across the state.