തിരുവനന്തപുരം | മുഖ്യമന്ത്രി വി ഡി സതീശന്‍ ഇനി മൂന്നു ദിവസം മാത്രമേ പൊതുജനങ്ങളെ കാണുകയുള്ളൂ. സെപ്റ്റംബര്‍ രണ്ടു മുതല്‍ പുതിയ ക്രമീകരണം നിലവില്‍ വരും. നിലവില്‍ സാധാരണ സന്ദര്‍ശന സമയത്ത് എല്ലാ ദിവസവും മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു.പൊതുഅവധി അല്ലാത്ത തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 3 മണി മുതല്‍ 5.30 വരെയാണ് സന്ദര്‍ശന സമയം. ഈ മൂന്ന് ദിവസങ്ങളിലും പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, ശാരീരിക അവശതകളുള്ളവര്‍ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലില്‍ മുഖ്യമന്ത്രി നേരിട്ട് കാണും. അതിനുശേഷമായിരിക്കും മുഖ്യമന്ത്രി ഓഫീസില്‍ സന്ദര്‍ശകരെ കാണുക.മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് എടുത്തിട്ടുള്ളവര്‍ക്കും ഈ സമയത്ത് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കാണാം. മുഖ്യമന്ത്രി സെക്രട്ടേറിയറ്റില്‍ ഇല്ലാത്ത ദിവസങ്ങളിലും പരാതി പരിഹാര സെല്ലില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാം. വൈകുന്നേരം 3.00 മുതല്‍ 5.00 വരെ പ്രത്യേകം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കും.സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതിനു പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത് മറ്റു ജില്ലകളില്‍ നിന്ന് എത്തുന്നവര്‍ക്ക് മുഖ്യമന്ത്രിയെ വേഗത്തില്‍ കണ്ട് പരാതി നല്‍കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനുമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. Content Highlights:The Chief Minister’s Office announced new visiting hour regulations for the public at the Secretariat starting September 2. Chief Minister V D Satheesan will meet visitors directly three days a week on Mondays, Wednesdays, and Fridays from 3:00 PM to 5:30 PM. Dedicated officials will receive public grievances on non-visiting days to ensure smooth service and reduce crowd congestion.