മനാമ: “മുഹമ്മദ് നബി (സ): മാനവ മൂല്യങ്ങളുടെ നേർസാക്ഷ്യം” എന്ന ശീർഷകത്തിൽ അൽ ഫുർഖാൻ സെൻ്റർ സംഘടിപ്പിക്കുന്ന ത്രൈമാസ ക്യാമ്പയിനിന് സൽമാനിയ കെ. സിറ്റി ഹാളിൽ പ്രൗഢോജ്ജ്വല തുടക്കം. കാമ്പയിൻ പ്രമുഖ പണ്ഡിതനും ബഹ്റൈൻ മുൻ പാർലമെൻ്റ് അംഗവുമായ ഡോ. ഈസാ ജാസിം അൽ മുത്വവ്വ ഉദ്ഘാടനം ചെയ്തു. അൽ ഫുർഖാൻ സെൻ്റർ പ്രസിഡൻ്റ് ഡോ. അബ്ദുല്ല അബ്ദുൽ ഹമീദ് അസ്സഅദി ക്യാമ്പയിൻ വിളംബരം നടത്തി. അൽ ഫുർഖാൻ സെൻ്റർ മലയാളം വിഭാഗം പ്രസിഡൻ്റ് സൈഫുല്ല ഖാസിം ത്രൈമാസ കാംമ്പയിൻ പരിപാടികൾ വിശദീകരിച്ചു. പ്രമുഖ വാഗ്മിയും എഴുത്തുകാരനുമായ എം.എം. അക്ബർ പ്രമേയ വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. പ്രമുഖ വാഗ്മി സലാഹുദ്ദീൻ അയ്യൂബി ചുഴലി സമാപന പ്രഭാഷണം നിർവഹിച്ചു.ആധുനിക ലോകം നേരിടുന്ന ഏകാന്തതയ്ക്കും സാമൂഹിക ഒറ്റപ്പെടലിനും പരിഹാരമായി സ്നേഹത്തിലും പരസ്പര ബന്ധങ്ങളിലും അധിഷ്ഠിതമായ ഒരു സാമൂഹിക സംസ്കാരമാണ് മുഹമ്മദ് നബി (സ) മുന്നോട്ടുവെച്ചത്. ദുർബലരെയും വയോജനങ്ങളെയും ചേർത്തുവെക്കുകയും മൂല്യങ്ങൾ സ്വന്തം ജീവിതത്തിലൂടെ പ്രായോഗികമായി കാണിച്ചുതരികയും ചെയ്ത പ്രവാചക മാതൃക, ആരും സമൂഹത്തിൽ അദൃശ്യരാകരുതെന്ന സന്ദേശമാണ് നൽകുന്നത് എന്ന് എം എം അക്ബർ തൻ്റെ മുഖ്യ പ്രഭാഷണത്തിൽ ഉൽബോധിപ്പിച്ചു.ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ കേരള സർക്കാർ നടത്തിവരുന്ന ലഹരിവിരുദ്ധ പോരാട്ട പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നടന്ന പ്രത്യേക സെഷനിൽ അബ്ദുൽ ലത്തീഫ് അഹമ്മദ് ബോധവൽക്കരണ സന്ദേശം നൽകി. അൽ ഫുർഖാൻ യുവജന വിഭാഗം തയ്യാറാക്കിയ ഡോക്യുമെൻ്ററിയും ചടങ്ങിൽ പ്രദർശിപ്പിച്ചു. കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ആശംസാ സന്ദേശം അൽ ഫുർഖാൻ വൈസ് പ്രസിഡൻ്റ് സുഹൈൽ മേലടി വേദിയിൽ വായിച്ചു.ബഹു വിജയ് മുഖ്യ (മനാമ ക്ഷേത്രം), റവ. ഫാദർ പി. രാജൻ (ബഹ്റൈൻ സി.എസ്.ഐ സൗത്ത് കേരള), ഷംസുദ്ദീൻ വെള്ളിക്കുളങ്ങര (ജനറൽ സെക്രട്ടറി കെ.എം.സി.സി ബഹ്‌റൈൻ ), ബിനു കുന്നന്താനം (ഒ.ഐ.സി.സി ജനറൽ സെക്രട്ടറി) അസൈനാർ കളത്തിങ്കൽ (കെ.എം.സി.സി ഗ്ലോബൽ സെക്രട്ടറി), സാമൂഹിക പ്രവർത്തകൻ ഇന്ത്യൻ സ്‌കൂൾ മുൻ ചെയർമാനുമായ എബ്രഹാം ജോൺ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.അൽഫുർഖാൻ മലയാള വിഭാഗം ജനറൽ സെക്രട്ടറി മനാഫ് കബീർ സ്വാഗതവും പ്രോഗ്രാം സെക്രട്ടറി അബ്ദുൽ സലാം ബേപ്പൂർ നന്ദിയും പറഞ്ഞു. മൂസ സുല്ലമി, ഷറഫുദ്ദീൻ, ബഷീർ മദനി, മാഹിൻ, മുജീബ്, ശാനിദ്, അബ്ദുൽ ഹക്കീം, യൂസഫ് കെ.പി, ഫിറോസ് ഒതായി, മുബാറക്, ഹിഷാം കുഞ്ഞമ്മദ്, അബ്ദുൽ ബാസിത്, അസ്ജദ്, മുസ്ഫിർ, നസീഫ്, ആഷിക്, ആരിഫ്, ആദിൽ, സമീൽ യൂസഫ്, യൂനുസ്, സബീല യൂസുഫ്, സജ്ല മുബാറക് സഫ ബാസിത്ത്, സീനത്ത് മുഹമദ്, നസീമ അബുൽ മജീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.The post അൽ ഫുർഖാൻ ത്രൈമാസ ക്യാമ്പയിൻ ഡോ. ഈസാ ജാസിം അൽ മുത്വവ്വ ഉദ്ഘാടനം ചെയ്തു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.