കോഴിക്കോട് \ ബസ് യാത്രയ്ക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികന്‍ അറസ്റ്റില്‍. കോഴിക്കോട് ബാലുശേരി കാക്കൂര്‍ സ്വദേശി ചാലങ്ങോട്ട് മനയില്‍ ബിജുവി(53) നെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കോഴിക്കോട് നിന്നും കണ്ണൂര്‍ ഭാഗത്തേയ്ക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുകയായിരുന്ന വടകര സ്വദേശിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്.ബസ് മാനാഞ്ചിറ എത്തിയപ്പോള്‍ യുവതിയുടെ സ്വകാര്യ ഭാഗത്ത് കൈവെച്ചുകൊണ്ട് ബിജു ലൈംഗികാതിക്രമം നടത്തുകയായിരുന്നു. യുവതി ബഹളം വച്ചതോടെ മറ്റ് യാത്രക്കാരും ബസ് ജീവനക്കാരും സംഭവത്തില്‍ ഇടപെടുകയും ബസ് നടക്കാവ് പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയും ചെയ്തു.യുവതിയുടെ പരാതിയില്‍ നടക്കാവ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ ബിജുവിനെ റിമാന്‍ഡ് ചെയ്തു.Content Highlights: A 53-year-old man named Biju was arrested by Nadakkavu police for sexually assaulting a woman passenger on a KSRTC bus in Kozhikode. The victim raised an alarm, leading passengers and bus staff to take the bus to the police station. The accused was presented in court and remanded.