കേരളത്തിന്റെ രുചിപ്പെരുമയും സംഗീതവും ഒത്തുചേരുന്നു; ഈ വാരാന്ത്യം തകർക്കാൻ കേരളീയ സമാജത്തിൽ ‘രുചിമേള’

Wait 5 sec.

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശ്രാവണം 2026 ഓണാഘോഷങ്ങളുടെ ഭാഗമായി, കേരളത്തിന്റെ തനതായ നാടൻ വിഭവങ്ങളും രുചിക്കൂട്ടുകളും അണിനിരക്കുന്ന ‘രുചിമേള’ സെപ്റ്റംബർ 4 വെള്ളിയാഴ്ച നടക്കും. വൈകുന്നേരം 4:30 മുതൽ സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് ചടങ്ങ് അരങ്ങേറുന്നത്.തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള വിവിധ പ്രദേശങ്ങളുടെ പ്രാദേശിക രുചിവൈവിധ്യങ്ങൾ പരിചയപ്പെടുത്തുന്ന വൈവിധ്യമാർന്ന ഫുഡ് സ്റ്റാളുകളാണ് മേളയുടെ പ്രധാന ആകർഷണം. വിവിധ പ്രവാസി സംഘടനകൾ ഒരുക്കുന്ന സ്റ്റാളുകളിൽ നാടൻ ഭക്ഷണവിഭവങ്ങളുടെ വലിയൊരു ശേഖരം തന്നെ ആസ്വദിക്കാം.രുചിയൂറും വിഭവങ്ങൾക്കൊപ്പം പ്രശസ്ത അവതാരകൻ രാജ് കലേഷിന്റെ സാന്നിധ്യവും ആവേശം കൂട്ടും. പ്രശസ്ത ഗായിക അഞ്ചു ജോസഫ് നയിക്കുന്ന മ്യൂസിക് ബാൻഡിന്റെ തത്സമയ സംഗീതവിരുന്നും, ഫ്ലാഷ് മോബ്, വിവിധ നൃത്തസന്ധ്യകൾ എന്നിവയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന ഈ സാംസ്‌കാരിക-രുചി ഉത്സവത്തിലേക്ക് എല്ലാ പ്രവാസികളെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.The post കേരളത്തിന്റെ രുചിപ്പെരുമയും സംഗീതവും ഒത്തുചേരുന്നു; ഈ വാരാന്ത്യം തകർക്കാൻ കേരളീയ സമാജത്തിൽ ‘രുചിമേള’ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.