പ്രതിപക്ഷ ഉപനേതൃ പദവി ഒഴിച്ചിടും; സിപിഐയെ അനുനയിപ്പിക്കാന്‍ സിപിഐഎം

Wait 5 sec.

തിരുവനന്തപുരം| പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിട്ട് സിപിഐയെ അനുനയിപ്പിക്കാന്‍ ആലോചിച്ച് സിപിഐഎം. ഉപനേതൃസ്ഥാനം പാര്‍ട്ടി ഏറ്റെടുക്കാതിരുന്നാല്‍ സിപിഐ അയയുമെന്ന പ്രതീക്ഷയിലാണ് നിര്‍ദ്ദേശം വെയ്ക്കാന്‍ ആലോചിക്കുന്നത്. നേതൃയോഗത്തിനുശേഷം ഭിന്നത പരിഹരിക്കാന്‍ സിപിഐയുമായി വീണ്ടും ചര്‍ച്ച നടത്താനും സിപിഐഎം തീരുമാനിച്ചിട്ടുണ്ട്. പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന സിപിഐയുടെ കടുംപിടുത്തം ഇല്ലാതാക്കാനാണ് പദവി ഒഴിച്ചിടാന്‍ സിപിഐഎം ആലോചിക്കുന്നത്.പ്രതിപക്ഷ ഉപനേതൃപദവി സിപിഐഎം ഏറ്റെടുക്കാതെ ഒഴിച്ചിടുന്നതാണ് പരിഗണിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച് സിപിഐയുമായി നിലനില്‍ക്കുന്ന തര്‍ക്കം ചര്‍ച്ച ചെയ്യുന്നുണ്ട്. ചര്‍ച്ചയില്‍ പുതിയ ഒത്തുതീര്‍പ്പ് നിര്‍ദ്ദേശവും ഉയരും. എല്‍ഡിഎഫ് നേതൃത്വം സിപിഐഎമ്മിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നതില്‍ വിയോജിപ്പുളളതുകൊണ്ടാണ് പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ തീരുമാനിച്ചത്. മുന്നണിയ്ക്ക് കൂട്ടായ നേതൃത്വം വേണമെന്നാണ് സിപിഐ നിലപാട്.Content Highlights: CPIM is considering keeping the Deputy Leader of Opposition post vacant to appease partner party CPI. The leadership expects this compromise will help resolve the ongoing rift between both parties. Further discussions with CPI are planned following the conclusion of the CPIM secretariat meeting.