മലപ്പുറം|കാന്തപുരം ഇസ്‌ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് പച്ചക്കള്ളം പറഞ്ഞ മുഖ്യമന്ത്രി പ്രസ്താവന പിൻവലിച്ച് മുസ്ലിം സമുദായത്തോട് മാപ്പ് പറയണമെന്ന് കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇസ്‌ലാമിക ചരിത്രത്തെയും സംഭവങ്ങളെയും തെറ്റായി മനസിലാക്കി അത് സന്ദർഭം പോലും മനസിലാക്കാതെ പരസ്യമായി വിളിച്ച് പറയുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് യോജിച്ചതല്ലെന്നും കമ്മിറ്റി പറഞ്ഞു.വിശുദ്ധ ഖുർആനെയും പ്രവാചകനെയും ഇസ്‌ലാമിക ചരിത്രത്തേയും ശരിയായ രീതിയിൽ പഠിച്ച് മനസിലാക്കാൻ വായനാ പ്രിയനെന്നവകാശപ്പെടുന്ന മുഖ്യമന്ത്രി ഇനിയെങ്കിലും തയ്യാറാകണമെന്നും കമ്മിറ്റി അഭ്യർത്ഥിച്ചു. ജില്ലാ സംയുക്ത കമ്മിറ്റി ഭാരവാഹികളായ ഊരകം അബ്ദുറഹ്‌മാൻ സഖാഫി, ഇ. കെ മുഹമ്മദ് കോയ സഖാഫി,കെ.പി ജമാൽ കരുളായി, ബശീർ ഹാജി, സയ്യിദ് കെ.കെ. എസ് തങ്ങൾ ഫൈസി, മുഹമ്മദ് ഹാജി മൂന്നിയൂർ തുടങ്ങിയവർ സംബന്ധിച്ചു.Content Highlights:Kerala Muslim Jamaath Malappuram district committee demanded Chief Minister Pinarayi Vijayan withdraw his remarks against Kanthapuram AP Aboubacar Musliyar. Leaders urged the Chief Minister to apologize to the Muslim community and study Islamic history accurately before making public statements.