പട്ടയത്തിന് കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതി; സനീഷ് കുമാര്‍ ജോസഫ് എംഎല്‍എക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

Wait 5 sec.

തൃശൂര്‍|  കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയില്‍ ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫിനും കെപിസിസി ജനറല്‍ സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്തിനും എതിരെ കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി കോടതി ഉത്തരവിട്ടു. തൃശൂര്‍ താണിക്കുടം സ്വദേശി ദേവേന്ദ്രന്റെ പരാതിയിലാണ് നടപടി.2013ല്‍ 17 സെന്റ് ഭൂമിക്ക് പട്ടയം ലഭിക്കുന്നതിന് വേണ്ടി താണിക്കുടം സ്വദേശിയായ ദേവേന്ദ്രന്‍ ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന സനീഷ് കുമാര്‍ ജോസഫിനെ സമീപിച്ചു. എന്നാല്‍ ഇതിനായി അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം.നല്‍കാനാവില്ലെന്ന് അറിയിച്ചതോടെ രാത്രി രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. അതും നല്‍കിയില്ല. പിന്നീട്, പട്ടയം ശരിയാക്കിയ ശേഷം 75,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് ദേവേന്ദ്രന്റെ പരാതി. സനീഷ് കുമാര്‍ ജോസഫിന് ഒപ്പം കെപിസിസി ജനറല്‍ സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്തും കൈക്കൂലി ആവശ്യപ്പെട്ടു എന്ന് പരാതിയിലുണ്ട്അതേസമയം, പരാതിക്ക് പിന്നില്‍ പാര്‍ട്ടിയിലെ ചിലരാണെന്നും തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കെപിസിസി ജനറല്‍ സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്ത് പ്രതികരിച്ചു. സനീഷ് കുമാര്‍ ജോസഫ്, രാജേന്ദ്രന്‍ അരങ്ങത്ത്, ആറ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്.Content Highlights: Thrissur Vigilance Court ordered a case against Chalakudy MLA Saneesh Kumar Joseph and KPCC general secretary Rajendran Arangath. The action follows a complaint alleging a bribe request of 5 lakh rupees for land patta issuance. Court directed cases against eight individuals including officials.