പി എസ് സി പരീക്ഷ ക്രമക്കേട്; കര്‍ണാടകയില്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍

Wait 5 sec.

ബെംഗലൂരു |  കര്‍ണാടക പബ്ലിക് കമ്മീഷന്‍ പരീക്ഷാ ക്രമക്കേടില്‍ ഐഎഎസ് ഓഫീസറെ സിഐഡി കസ്റ്റഡിയിലെടുത്തു. കെപിഎസ്സി നടത്തിയ വെറ്ററിനറി ഓഫീസര്‍ തസ്തികതയ്ലേക്കുള്ള പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയിനെ തുടര്‍ന്നാണ് ഗ്യാനേന്ദ്ര കുമാര്‍ ഗംഗ്വാര്‍ ഐഎഎസിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. 2016 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഗംഗ്വാറിനെ, തുടര്‍ച്ചയായി രണ്ട് ദിവസം ചോദ്യം ചെയ്തതിന് ശേഷമാണ് കസ്റ്റഡിയിലെടുത്തത്.ചോദ്യം ചെയ്യലിനോട് സഹകരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് ഈ നടപടിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.വെള്ളിയാഴ്ച സിഐഡി സംഘം അദ്ദേഹത്തെ ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. കര്‍ണാടക വ്യവസായ-വാണിജ്യ വകുപ്പില്‍ എംഎസ്എംഇ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന ഗംഗ്വാര്‍, ക്രമക്കേടുകള്‍ നടന്ന സമയത്ത് കെപിഎസ്സിയില്‍ പരീക്ഷാ കണ്‍ട്രോളറായി പ്രവര്‍ത്തിക്കുകയായിരുന്നു. ഈ വര്‍ഷം മാര്‍ച്ചിലാണ് അദ്ദേഹത്തെ ആ സ്ഥാനത്തു നിന്ന് നീക്കിയത്പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി, ഓഗസ്റ്റ് 23-ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബെംഗളൂരുവിലെയും ബറേലിയിലെയും അദ്ദേഹത്തിന്റെ വസതികളില്‍ റെയ്ഡ് നടത്തിയിരുന്നുContent Highlights: The Karnataka CID detained 2016 batch IAS officer Gyanendra Kumar Gangwar regarding irregularities in the KPSC veterinary officer examination. Gangwar served as the exam controller when the alleged fraud occurred. Enforcement Directorate previously raided his residences in connection with the case.