വാഷിങ്ടണ്‍| അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. രണ്ടാമത്തെ ആളുടെ പോസ്റ്റ്‌മോര്‍ട്ടം വ്യാഴാഴ്ച നടക്കും. വെള്ളിയാഴ്ചയോടുകൂടി എംബസിയില്‍ പേപ്പറുകള്‍ പൂര്‍ത്തിയാകും. ഈയാഴ്ച അവസാനത്തോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനായേക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു.കഴിഞ്ഞ ദിവസമാണ് കാലിഫോര്‍ണിയയില്‍ തൃശൂര്‍ മുടിക്കോട് സ്വദേശിനി അഞ്ജന ഹരിയും തിരുവനന്തപുരം കേശവദാസപുരം സ്വദേശിനി ആന്‍ മേരി മാത്യുവും കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ ഉറ്റ സുഹൃത്ത് ഈരാറ്റുപേട്ട സ്വദേശിനി അനില ബേബി പോലീസ് കസ്റ്റഡിയിലാണ്. അഞ്ജനയെ ഫ്‌ലാറ്റിന്റെ താഴേക്ക് വിളിച്ചുവരുത്തിയ അനില കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ കാര്‍ നിര്‍ത്താതെ പോകുക യായിരുന്നു. സംഭവമറിഞ്ഞ അഞ്ജനയുടെ ഭര്‍ത്താവ് വിജീഷ് ഉടന്‍തന്നെ ഇവരുടെ പൊതുസുഹൃത്തായ ആനിന്റെ ഭര്‍ത്താവ് ജേക്കബിനെ വിളിച്ച് വിവരം അറിയിച്ചു.ജേക്കബ് ഉടന്‍ ഫ്ലാറ്റില്‍ എത്തി റൂം തുറന്ന് അകത്ത് പ്രവേശിച്ചപ്പോഴാണ് കുത്തേറ്റ് മരിച്ച നിലയില്‍ ആനിനെ കണ്ടെത്തിയത്. മൂന്നുപേരും ഉറ്റ സുഹൃത്തുക്കള്‍ ആയിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍, കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.Content Highlights:Postmortem for one of the Malayali women killed in California is completed with the second scheduled for Thursday. Union Minister Suresh Gopi stated embassy papers will be finalized by Friday to bring the bodies home by the weekend. Suspect Anila Baby remains in police custody.