ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

Wait 5 sec.

പത്തനംതിട്ട| ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് നടക്കും. ഉച്ചയ്ക്ക് 1.30ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ജലമേള ഉദ്ഘാടനം ചെയ്യും. 33 വര്‍ഷത്തിന് ശേഷമാണ് ഒരു ഉപരാഷ്ട്രപതി ആറന്മുള ജലമേളയില്‍ പങ്കെടുക്കുന്നത്.51 പള്ളിയോടങ്ങളാണ് ഇത്തവണ ജലമേളയില്‍ അണിനിരക്കുന്നത്. സത്രം കോമ്പൗണ്ടില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ അധ്യക്ഷത വഹിക്കും. അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബര്‍ നാലിന് ക്ഷേത്രമുറ്റത്ത് നടക്കുമെന്ന് പള്ളിയോട സേവ സംഘം ഭാരവാഹികള്‍ അറിയിച്ചു.അതേസമയം, സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിനും ഇന്ന് സമാപനമാകും. വൈകിട്ട് അഞ്ചിന് നടക്കുന്ന സാംസ്‌കാരിക ഘോഷയാത്ര ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും.ലോക്ഭവന് സമീപത്തുനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര കിഴക്കേക്കോട്ടയിലാണ് സമാപിക്കുക. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍, മുഖ്യമന്ത്രി വി ഡി സതീശന്‍, മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും. സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും 69 ഫ്‌ലോട്ടുകളും 99 കലാരൂപങ്ങളും ഘോഷയാത്രയില്‍ അണിനിരക്കും. പ്രാദേശിക കലാസംഘങ്ങളുടെ പ്രകടനങ്ങള്‍ക്കും സ്‌കേറ്റിംഗ് സംഘത്തിന്റെ അഭ്യാസപ്രകടനങ്ങള്‍ക്കും പുറമെ വിവിധ കലാപരിപാടികളും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും.Content Highlights:The historic Aranmula Uthrattathi Jalamela takes place today on the Pamba river featuring 51 Palliyodams. Vice President CP Radhakrishnan will inaugurate the event at 1:30 PM, marking a Vice Presidential visit to the water carnival after 33 years. Later in the evening, the Vice President will also flag off the grand cultural parade concluding Kerala Tourism’s Onam week celebrations in Thiruvananthapuram.