സസ്പെൻഷനിലുള്ള എഡിജിപി അജിത് കുമാറിന് വർക്കല സ്റ്റേഷന്റെ മേൽനോട്ട ചുമതല നൽകി ഡി ജി പിയുടെ ഉത്തരവ്

Wait 5 sec.

തിരുവനന്തപുരം| സസ്പെൻഷനിലുള്ള എ ഡി ജി പി എം ആർ അജിത് കുമാറിന് വർക്കല പോലീസ് സ്റ്റേഷന്റെ മേൽനോട്ട ചുമതല നൽകി ഡിജിപി ഉത്തരവിറക്കി. സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥന് സ്റ്റേഷൻ ചുമതല നൽകുന്നത് അസാധാരണ നടപടിയാണെന്നാണ് വിലയിരുത്തൽ.സർവീസ് ചട്ടലംഘനങ്ങളും വിവിധ വിവാദങ്ങളും ചൂണ്ടിക്കാട്ടി സസ്പെൻഷനിൽ തുടരുന്ന അജിത് കുമാറിനാണ് പുതിയ ചുമതല നൽകിയിരിക്കുന്നത്. സാധാരണയായി സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥരെ ഔദ്യോഗിക ചുമതലകളിൽനിന്നും ഫീൽഡ് ഡ്യൂട്ടികളിൽനിന്നും മാറ്റിനിർത്തുന്നതാണ് പതിവ്. എന്നാൽ ഇതിന് വിപരീതമായാണ് വർക്കല പോലീസ് സ്റ്റേഷന്റെ മേൽനോട്ട ചുമതല അജിത് കുമാറിന് നൽകിയത്. ഡിജിപിയുടെ ഉത്തരവ് പോലീസ് സേനയ്ക്കുള്ളിൽ ചർച്ചയായിട്ടുണ്ട്.Content Highlights:DGP issued an unusual order giving suspended ADGP M R Ajith Kumar supervisory charge of Varkala police station. Officers suspended for misconduct are typically removed from official duties, making this decision highly controversial within the force. The move has triggered wide discussion.