വിനു ക്രിസ്റ്റിയുടെ പിതാവ് നിര്യാതനായി

Wait 5 sec.

മനാമ: ബഹ്‌റൈനിലെ സാമൂഹിക ജീവകാരുണ്യ പ്രവർത്തകനും കൊല്ലം പ്രവാസി അസോസിയേഷൻ (കെ.പി.എ) മുൻ വൈസ് പ്രസിഡന്റും നിലവിലെ സെൻട്രൽ കമ്മിറ്റി (സി.സി) അംഗവുമായ വിനു ക്രിസ്റ്റിയുടെ പിതാവ് ക്രിസ്റ്റഫർ (77) നാട്ടിൽ നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. പ്രവാസിശ്രീ അംഗം ജിഷ വിനു മരുമകളാണ്.ക്രിസ്റ്റഫറിന്റെ നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും സങ്കടത്തിൽ പങ്കുചേരുന്നതായി കെ.പി.എ വാർത്താക്കുറിപ്പിൽ അറിയിച്ചു.The post വിനു ക്രിസ്റ്റിയുടെ പിതാവ് നിര്യാതനായി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.