‘ടോക്സിക്കി’ലെ ഏറെ ചർച്ചയായ ‘വിഷ്യസ് ഫൈറ്റ്’; ആക്ഷൻ രംഗത്തിന് പിന്നിലെ കഥയുമായി ജെജെ പെറി

Wait 5 sec.

‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ലെ നിരവധി ആക്ഷൻ രംഗങ്ങളിൽ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയ ഒന്നാണ് സർക്കസ് സീക്വൻസ് - ‘വിഷ്യസ് ഫൈറ്റ്’. വമ്പൻ സ്കെയിലും തീവ്രതയും ശക്തമായ അവതരണവും കൊണ്ട് പ്രേക്ഷക പ്രശംസ നേടിയ ഈ ആക്ഷൻ രംഗത്തിന്റെ പിന്നിലെ ഒരുക്കങ്ങളിലേക്ക് ഒരു കാഴ്ചയൊരുക്കുകയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ട പുതിയ ബിഹൈൻഡ്-ദി-സീൻസ് വീഡിയോ. പ്രശസ്ത ഹോളിവുഡ് സ്റ്റണ്ട് കോർഡിനേറ്ററും ആക്ഷൻ കൊറിയോഗ്രാഫറുമായ ജെജെ പെറിയാണ് വീഡിയോയിലൂടെ ‘വിഷ്യസ് ഫൈറ്റ്’ ഒരുക്കിയതിന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നത്.ആക്ഷൻ രംഗങ്ങൾ ഒരുക്കുമ്പോൾ ചുറ്റുപാടുകളെ എങ്ങനെ കൊറിയോഗ്രഫിയുടെ ഭാഗമാക്കുന്നു എന്നതിനെക്കുറിച്ചാണ് ജെജെ പെറി വീഡിയോയിൽ വിശദീകരിക്കുന്നത്. കഥാപാത്രങ്ങൾക്ക് ചുറ്റുമുള്ള ഓരോ വസ്തുവിനെയും ഒരു ആയുധമായോ ‘ടാർഗറ്റ് ഓഫ് ഓപ്പർച്യൂണിറ്റി’യായോ ഉപയോഗപ്പെടുത്തുന്ന രീതിയാണ് പെറി പിന്തുടരുന്നത്. റസ്റ്റോറന്റ് കിച്ചണിലെ പ്ലേറ്റുകളും കത്തികളും മുതൽ ചൂടുള്ള സ്റ്റൗവും തിളച്ച വെള്ളവും വരെ സാധാരണയായി കാണുന്ന വസ്തുക്കളെ ആക്ഷന്റെ ഭാഗമാക്കുന്നതിലൂടെ, തുടർച്ചയായി ചലിച്ചുകൊണ്ടിരിക്കുന്നതും പ്രവചിക്കാനാകാത്തതുമായ ആക്ഷൻ അനുഭവമാണ് അദ്ദേഹം സൃഷ്ടിക്കുന്നത്.വിപുലമായ സർക്കസ് ടെന്റിനുള്ളിൽ ഒരുക്കിയ ‘വിഷ്യസ് ഫൈറ്റ്’ സീക്വൻസിൽ ഈ സമീപനം പൂർണമായും പ്രകടമാകുന്നു. സങ്കീർണമായ കൊറിയോഗ്രഫിയും വിപുലമായ റിഹേഴ്സലുകളും തീവ്രമായ ശാരീരിക തയ്യാറെടുപ്പുകളും ചേർന്നാണ് ഓരോ ചലനവും രൂപപ്പെടുത്തിയത്. ബിഗ് സ്ക്രീനിൽ പരമാവധി ഇംപാക്ട് സൃഷ്ടിക്കുന്ന തരത്തിലാണ് ഓരോ മൂവ്മെന്റും ആസൂത്രണം ചെയ്തിരിക്കുന്നത്.ഈ ആക്ഷൻ വിസ്മയത്തിന്റെ കേന്ദ്രത്തിൽ റോക്കിങ് സ്റ്റാർ യഷാണ്. യഷിന്റെ ശാരീരിക മികവിനെയും ക്രിയേറ്റീവ് ഇൻസ്റ്റിൻക്ടിനെയും ജെജെ പെറി പ്രത്യേകം പ്രശംസിക്കുന്നു. ആക്ഷൻ രംഗങ്ങളിലേക്ക് സ്വന്തം ആശയങ്ങൾ കൂട്ടിച്ചേർക്കാനും അവ ക്യാമറയ്ക്ക് മുന്നിൽ എങ്ങനെ പ്രതിഫലിക്കുമെന്ന് മനസ്സിലാക്കാനും, വെല്ലുവിളി നിറഞ്ഞ കൊറിയോഗ്രഫി പൂർണ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാനുമുള്ള യഷിന്റെ കഴിവിനെയാണ് പെറി എടുത്തുപറയുന്നത്.യഷിന്റെ ‘മാഡ് സ്വാഗർ’, ശാരീരിക മികവ്, താരപരിവേഷം എന്നിവയെ പ്രശംസിക്കുന്ന പെറി, അദ്ദേഹത്തെ “വൺ ഓഫ് ദ ബെസ്റ്റ്” എന്നാണ് വിശേഷിപ്പിക്കുന്നത്. വെല്ലുവിളി നിറഞ്ഞ കൊറിയോഗ്രഫി വളരെ വേഗത്തിൽ സ്വായത്തമാക്കിയ യഷിന്റെ കഴിവിനെയും അദ്ദേഹം അഭിനന്ദിക്കുന്നു. ‘ജോൺ വിക്ക്’ പോലുള്ള ചിത്രങ്ങളിലെ ഫിസിക്കൽ, ലാർജർ-ദാൻ-ലൈഫ് ആക്ഷൻ ശൈലിയുമായി താരതമ്യം ചെയ്തുകൊണ്ട്, ആക്ഷൻ ക്രാഫ്റ്റിനോടുള്ള യഷിന്റെ പ്രതിബദ്ധതയെയും പെറി എടുത്തുപറയുന്നു. കൃത്യതയും തീവ്രതയും സ്ക്രീൻ പ്രസൻസും നിറഞ്ഞ പ്രകടനമാണ് യഷ് ‘ടോക്സിക്കി’ൽ കാഴ്ചവെക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.സംവിധായിക ഗീതു മോഹൻദാസിനെയും ജെജെ പെറി പ്രത്യേകം പ്രശംസിക്കുന്നു. ആക്ഷൻ രംഗങ്ങളുടെ ഒരുക്കത്തിൽ ഗീതു നൽകിയ ക്രിയേറ്റീവ് ഫ്രീഡവും അവരുടെ കലാപരമായ കാഴ്ചപ്പാടുകളും എടുത്തുപറയുന്ന പെറി, ഗീതുവും യഷും “വെരി ഫോർമിഡബിൾ ടീം” ആണെന്നും വിശേഷിപ്പിക്കുന്നു.പ്രേക്ഷകർക്കിടയിൽ ശക്തമായ പ്രതികരണം നേടിയ ‘വിഷ്യസ് ഫൈറ്റ്’ ‘ടോക്സിക്കി’ലെ ശ്രദ്ധേയമായ ആക്ഷൻ രംഗങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. ഈ രംഗം പ്രേക്ഷകരുമായി ഇത്രത്തോളം കണക്ട് ചെയ്തതിന് പിന്നിലെ കാരണങ്ങളാണ് പുതിയതായി പുറത്തിറങ്ങിയ ബിഹൈൻഡ്-ദി-സീൻസ് വീഡിയോ പങ്കുവെക്കുന്നത്. വിപുലമായ സർക്കസ് സെറ്റും കഠിനമായ ശാരീരിക തയ്യാറെടുപ്പുകളും സങ്കീർണമായ ആക്ഷൻ കൊറിയോഗ്രഫിയും ക്രിയേറ്റീവ് സഹകരണവും ഉൾപ്പെടെ, ബിഗ് സ്ക്രീനിൽ പ്രേക്ഷകർ കൈയടിക്കുന്ന ഈ ആക്ഷൻ വിസ്മയം സൃഷ്ടിക്കാൻ പിന്നിൽ നടന്ന പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയാണ് വീഡിയോ നൽകുന്നത്.റോക്കിങ് സ്റ്റാർ യഷിനൊപ്പം നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനം തുടരുന്നു.കേരള മാർക്കറ്റിംഗ് : ബ്രിങ്ഫോർത്ത്.