ഇടുക്കി| മുല്ലപ്പെരിയാർ അണക്കെട്ടിലെ ആദ്യഘട്ട സുരക്ഷാ പരിശോധന പൂർത്തിയായതായി സമഗ്ര പരിശോധന സമിതി ചെയർമാൻ ബൽരാജ് ജോഷി. പരിശോധനാ റിപ്പോർട്ട് 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.നാളെ ചേരുന്ന യോഗത്തിൽ കൂടുതൽ പരിശോധനകൾ ആവശ്യമുണ്ടോയെന്ന് ചർച്ച ചെയ്ത് തീരുമാനിക്കും. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും വിശദമായി പരിശോധിക്കുമെന്നും റിപ്പോർട്ട് നിഷ്പക്ഷമായിരിക്കുമെന്നും ബൽരാജ് ജോഷി വ്യക്തമാക്കി.സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അഞ്ചംഗ വിദഗ്ധ സമിതി പരിശോധന നടത്തിയത്. ദേശീയ ജലവൈദ്യുത കോർപ്പറേഷൻ മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബൽരാജ് ജോഷിയാണ് സമിതി അധ്യക്ഷൻ. ഒഡീഷ ജലവിഭവ വകുപ്പ് മുൻ മെമ്പർ സെക്രട്ടറി അശുതോഷ് ദാസ് കേരളത്തിന്റെ പ്രതിനിധിയാണ്.കോതമംഗലം സ്വദേശി ജോ ജോസഫ് നൽകിയ കേസിനെ തുടർന്ന് 2022ലാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ പുതിയതായി സമഗ്ര സുരക്ഷാ പരിശോധന നടത്താൻ സുപ്രീം കോടതി നിർദേശിച്ചത്.Content Highlights:The expert committee completed the first phase of the safety inspection at Mullaperiyar dam. Chairman Balraj Joshi stated that the report will be submitted to the National Dam Safety Authority within 15 days. Further safety evaluations will be decided in tomorrow’s meeting.