978-ലെത്തി റൊണാൾഡോയുടെ ഗോൾ വേട്ട : ലീഗിൽ മുന്നിലെത്തി അൽ നസ്ർ

Wait 5 sec.

‎സൗദി റോഷൻ ലീഗിലെ നാലാം റൗണ്ട് മത്സരത്തിൽ അൽ തആവുനിനെ 2-1 നു തോൽപ്പിച്ചു റൊണാൾഡോയുടെ അൽ നസ്ർ ലീഗിൽ മേധാവിത്വം നേടി.‎‎ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം അൽ തആവുൻ ഗോൾ നേടിയെങ്കിലും പിന്നീട് കോസ്റ്റയും റൊണാൾഡോയും നേടിയ ഗോളുകളിലൂടെ അൽ നസ്ർ വിജയം ഉറപ്പിക്കുകയായിരുന്നു.‎‎കഴിഞ്ഞ ദിവസത്തെ ഗോളിലൂടെ അന്താരാഷ്ട്ര മത്സരങ്ങളിൽ തന്റെ 978-ആമത്തെ ഗോൾ ആണ് റൊണാൾഡോ നേടിയത്. ഇത്‎റൊണാൾഡോയ്ക്ക്, കരിയറിലെ 1,000 ഗോളുകൾ എന്ന നേട്ടം കൈവരിക്കുന്നതിൽ മറ്റൊരു പ്രധാന സംഭാവനയായി മാറി.‎‎കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മത്സരത്തിൽ ഹിലാൽ അൽ ഖലീജിനെ 5-1 നു തകർത്തിരുന്നു.‎The post 978-ലെത്തി റൊണാൾഡോയുടെ ഗോൾ വേട്ട : ലീഗിൽ മുന്നിലെത്തി അൽ നസ്ർ appeared first on Arabian Malayali.