സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപന ചടങ്ങിലും വന്ദേമാതരം പൂര്‍ണമായി ആലപിച്ചത് മുഖ്യമന്ത്രി ആര്‍ എസ് എസുമായി ഉണ്ടാക്കിയ ഡീലിന്റെ ഭാഗം: എം വി ഗോവിന്ദന്‍

Wait 5 sec.

തിരുവനന്തപുരം | സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപന ചടങ്ങിലും വന്ദേമാതരം പൂര്‍ണമായി ആലപിച്ചത് മുഖ്യമന്ത്രി ആര്‍ എസ് എസുമായി ഉണ്ടാക്കിയ ഡീലിന്റെ ഭാഗമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.വന്ദേമാതര വിവാദത്തില്‍ മൗനം തുടരുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും. ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രോട്ടോകോള്‍ പാലിക്കണമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അടക്കം ഗവര്‍ണറെ ഉപയോഗിച്ച് സംഘപരിവാര്‍ കാവിവല്‍ക്കരണം നടത്തുന്നു എന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെയാണ് പുതിയ വിവാദം. ഉപരാഷ്ട്രപതി പങ്കെടുത്ത സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപന ചടങ്ങിലും ഉതൃട്ടാതി വള്ളംകളിയിലും വന്ദേമാതരം പൂര്‍ണമായി ആലപിച്ചു.ഉപരാഷ്ട്രപതിയുടെ ചടങ്ങില്‍ നിലപാടിന്റെ പ്രശ്നമല്ലെന്നും പ്രോട്ടോകോള്‍ ഉണ്ടെന്നും മന്ത്രി പി സി വിഷ്ണുനാഥ് വിശദീകരിച്ചു. എന്നാല്‍ ദേശീയ ഗീതം പൂര്‍ണമായും ആലപിച്ചതിനെ കുറിച്ച് അറിയില്ലെന്നാണ് മന്ത്രി എ പി അനില്‍കുമാര്‍ വ്യക്തമാക്കുന്നത്. Content Highlights: CPM State Secretary MV Govindan claimed that playing the full Vande Mataram at the state Onam celebration was part of a deal with the RSS. The government clarified that standard protocol was maintained for the Vice President’s event. Minister AP Anilkumar stated he was unaware of the decision to play the full version.