മദ്യപാനത്തിനിടെ യുവാക്കള്‍ സുഹൃത്തിനെ കിണറ്റില്‍ തള്ളിയിട്ടു കൊന്നു

Wait 5 sec.

തിരുവല്ല | സുഹൃത്തുക്കള്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ടു കൊന്നു. മദ്യപാനത്തിന് ഒടുവില്‍ പത്തനംതിട്ട തിരുവല്ല ഇരവിപേരൂരില്‍ ഉണ്ടായ സംഭവത്തില്‍ ജുവല്‍ ജോണ്‍ ആണ് മരിച്ചത്. ജുവലിന്റെ സുഹൃത്തുക്കളായ വൈശാഖ്, ജോജോ എന്നിവരെ തിരുവല്ല പോലീസ് കസ്റ്റഡിയിലെടുത്തു.ജോജോയുടെ വീട്ടില്‍ വച്ചുള്ള മദ്യപാനത്തിനിടെ വാക്കേറ്റവും കയ്യേറ്റവുമുണ്ടായതായാണ് വിവരം. എന്നാല്‍ ആരാണ് ജുവലിനെ കിണറ്റിലേക്ക് തള്ളിയിട്ടതെന്ന് വ്യക്തമായിട്ടില്ല. ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്. യുവാക്കള്‍ കിണറ്റില്‍ വീണതായി വിവരം ലഭിച്ചാണ് ഫയര്‍ ഫോഴ്‌സ് എത്തിയത്.ഈ സമയത്ത് ഒരാള്‍ കിണറില്‍ നിന്ന് കയറി വരുന്ന നിലയിലും രണ്ടാമന്‍ കിണറ്റില്‍ വീണുകിടക്കുന്ന നിലയിലുമായിരുന്നു കണ്ടെത്തിയത്. വൈശാഖും ജോജോയും നല്‍കുന്ന മൊഴികളില്‍ വൈരുധ്യമുണ്ട്. Content Highlights:A young man named Jewel John was killed after being pushed into a well during an altercation while drinking with friends at Iraviperoor in Thiruvalla. The Thiruvalla police have taken his friends, Vaishakh and Jojo, into custody following conflicting statements. An investigation is ongoing.