‘മനാമ സൂഖിന്റെ ബാബ’ ചരിത്രത്തിന്റെ ഭാഗമായി; പ്രശസ്ത വെള്ളിപ്പണിക്കാരൻ അബ്ദുൽ റസാഖ് അൽ റൂമി അന്തരിച്ചു

Wait 5 sec.

ഷാഫി മുഹമ്മദ്മനാമ: ബഹ്‌റൈനിലെ ഏറ്റവും പ്രശസ്തനായ പരമ്പരാഗത വെള്ളിപ്പണിക്കാരിലൊരാളും ‘മനാമ സൂഖിന്റെ ബാബ’ എന്ന് അറിയപ്പെട്ടിരുന്ന വ്യക്തിത്വവുമായ അബ്ദുൽ റസാഖ് അൽ റൂമി അന്തരിച്ചു. ആറു പതിറ്റാണ്ടോളം മനാമ സൂഖിലെ തന്റെ കടയിലിരുന്ന് നിർമ്മിച്ച മനോഹരമായ വെള്ളി ശിൽപ്പങ്ങളിലൂടെയും ആഭരണങ്ങളിലൂടെയും ലോകശ്രദ്ധ നേടിയ കലാകാരനാണ് വിടവാങ്ങിയത്.1953-ൽ എലിസബത്ത് രണ്ടാമൻ രാജ്ഞിയുടെ സ്ഥാനാരോഹണ ചടങ്ങിന്റെ ഭാഗമായി അവർക്കായി വിസ്മയകരമായ ഒരു വെള്ളി ഈന്തപ്പന കൈകൊണ്ട് നിർമ്മിച്ച് നൽകിയത് അബ്ദുൽ റസാഖ് അൽ റൂമിയായിരുന്നു. കൈകൊണ്ട് നിർമ്മിച്ച ആഭരണങ്ങൾ, മെഡലുകൾ, ചെറു അറബിക് കെറ്റിലുകൾ, മാലകൾ എന്നിവയുടെ നിർമ്മാണത്തിൽ അദ്ദേഹം അതീവ നിപുണനായിരുന്നു. 1963 മുതൽ ഔദ്യോഗികമായി ഈ രംഗത്ത് സജീവമായ ഇദ്ദേഹം, ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് 2022-ലാണ് വിരമിച്ചത്.1940-കളിൽ ഇറാഖിൽ നിന്നും ബഹ്‌റൈനിലേക്ക് കുടിയേറിയ വെള്ളിപ്പണിക്കാരനായ പിതാവ് ബറകാത് ഖാലിദ് അൽ റൂമിയിൽ നിന്ന് 10-ാം വയസ്സിലാണ് അദ്ദേഹം ഈ പരമ്പരാഗത തൊഴിൽ പഠിച്ചുതുടങ്ങിയത്. 1950-കളുടെ തുടക്കത്തിൽ, 1926 മുതൽ 1957 വരെ ബഹ്‌റൈൻ ഭരണാധികാരികളുടെ ഉപദേശകനായിരുന്ന ചാൾസ് ബെൽഗ്രേവുമായുള്ള മനാമ സൂഖിലെ യാദൃശ്ചിക കൂടിക്കാഴ്ചയും അദ്ദേഹത്തിന് ചായ നൽകിയതും ഇദ്ദേഹത്തിന്റെ ജീവിതത്തിലെ അപൂർവ്വ ഓർമ്മകളിലൊന്നായിരുന്നു. മനാമ സൂഖിന്റെ സാംസ്‌കാരിക പാരമ്പര്യത്തിൽ ആഴത്തിലുള്ള മുദ്ര പതിപ്പിച്ചാണ് അദ്ദേഹം വിടവാങ്ങിയത്.The post ‘മനാമ സൂഖിന്റെ ബാബ’ ചരിത്രത്തിന്റെ ഭാഗമായി; പ്രശസ്ത വെള്ളിപ്പണിക്കാരൻ അബ്ദുൽ റസാഖ് അൽ റൂമി അന്തരിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.