തിരുവനന്തപുരം | സംസ്ഥാന തലസ്ഥാനത്ത് ഓണം വാരാഘോഷത്തിന്റെ സമാപന വേദിയില്‍ വന്ദേമാതരം പൂര്‍ണ്ണരൂപത്തില്‍ ആലപിച്ചു. മുഖ്യമന്ത്രി വി ഡി സതീശന്‍, നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രിമാരായ പി സി വിഷ്ണുനാഥ്, കെ മുരളീധരന്‍, കെ എ. തുളസി, സി പി ജോണ്‍, റോജി എം ജോണ്‍, ബിന്ദു കൃഷ്ണ, തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ എന്നിവരടക്കമുള്ള പ്രമുഖര്‍ പങ്കെടുത്ത സമാപന സമ്മേളന വേദിയില്‍ ആയിരുന്നു വന്ദേഭാരതം ആലപിച്ചത്വന്ദേമാതരം പൂര്‍ണ്ണരൂപത്തില്‍ ആലപിക്കാതിരിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ പൊതുവായ നിലപാടെങ്കിലും, ഭരണഘടനാ പദവിയിലുള്ള ഉപരാഷ്ട്രപതി നേരിട്ട് പങ്കെടുക്കുന്ന സര്‍ക്കാര്‍ പരിപാടിയില്‍ പ്രോട്ടോക്കോള്‍ ലംഘനത്തിന് സാധ്യമല്ലെന്ന് മന്ത്രി പി സി വിഷ്ണുനാഥ് വ്യക്തമാക്കി. പാര്‍ലമെന്റ് പാസാക്കിയ ചട്ടങ്ങള്‍ പ്രകാരം ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകളില്‍ ഇത് നിര്‍ബന്ധമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.നേരത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ വന്ദേമാതരത്തിന്റെ പൂര്‍ണ്ണരൂപം ഒഴിവാക്കിയത് സംബന്ധിച്ച് ഏറെ വിവാദങ്ങളും ചര്‍ച്ചകളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഉപരാഷ്ട്രപതിയുടെ സാന്നിധ്യം മുന്‍നിര്‍ത്തിയാണ് ഓണം സമാപന ചടങ്ങില്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കിയതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. തലസ്ഥാന നഗരിയില്‍ വര്‍ണ്ണാഭമായ സാംസ്‌കാരിക ഘോഷയാത്രയോടെ ഓണം വാരാഘോഷത്തിന് ഔദ്യോഗികമായി സമാപനമായിContent Highlights: The full version of Vande Mataram was rendered at the Onam week celebration finale in Thiruvananthapuram. Minister PC Vishnunath explained that protocol rules mandated the full recitation due to the Vice President presence. The official Onam celebrations concluded with a grand cultural parade.